HOME
DETAILS
MAL
ബസ് സ്‌കൂട്ടറില്‍ ഇടിച്ചു പരുക്ക്
backup
February 04 2017 | 04:02 AM
നരിക്കുനി: ബസ് സ്‌കൂട്ടറില്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ടു പേര്‍ക്ക് പരുക്കേറ്റു. നരിക്കുനി-കോഴിക്കോട് വഴി എരവന്നൂര്‍ റൂട്ടില്‍ സര്‍വിസ് നടത്തുന്ന സി.എം.എച്ച് ബസാണ് അപകടം വരുത്തിയത്. കോഴിക്കോടുനിന്നും നരിക്കുനിയിലേക്ക് വരികയായിരുന്ന ബസ് അതേ ദിശയില്‍ സഞ്ചരിക്കുകയായിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടം. സ്‌കൂട്ടറിലുണ്ടായിരുന്ന ടി.കെ കുഞ്ഞിരായിന്‍, പേരമകള്‍ മെഹബിന്‍ മര്‍യം എന്നിവര്‍ക്കാണ് പരുക്കേറ്റത്. നരിക്കുനി-കുമാരസ്വാമി റോഡില്‍ നരിക്കുനിക്കും പാറന്നൂരിനും ഇടയിലാണ് അപകടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."