മാവോയിസ്റ്റ് നേതാവ് ഷൈനക്ക് ഒരു കേസ്സില്‍ ജാമ്യം നല്കി
മാനന്തവാടി: റിമാന്റില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ ഭാര്യ ഷൈനയ്ക്ക് ഒരു കേസില്‍ കോടതിജാമ്യം അനുവദിച്ചു. 2014ല്‍ മേപ്പാടി പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്.
അറസ്റ്റ് നടന്ന് തൊണ്ണൂറ് ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാന്‍ പ്രോസിക്യൂഷന് കഴിയാതിരുന്നതാണ് ജാമ്യം ലഭിക്കാന്‍ കാരണം. അതേസമയം രൂപേഷ് പ്രതിയായ രണ്ട് കേസുകളില്‍ പൊലിസ് സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 2013ല്‍ തരിയോട് കരിങ്കണ്ണി കോളനിയില്‍ ആശയപ്രചാരണം നടത്തിയതിന് പടിഞ്ഞാറത്തറ പൊലിസും 2014ല്‍ തിരുനെല്ലി അഗ്രഹാരം റിസോട്ട് തല്ലിത്തകര്‍ത്തതിന് തിരുനെല്ലി പൊലിസും രജിസ്റ്റര്‍ ചെയ്ത കേസിലുമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പടിഞ്ഞാറത്തറ കേസില്‍ അഞ്ചുപേരെയും തിരുനെല്ലിയില്‍ ഏഴുപേരെയുമാണ് പൊലിസ് പ്രതി ചേര്‍ത്തിരുന്നത്. ഈ രണ്ട് കേസുകളിലുമായി രൂപേഷിനെയും അനൂപിനെയും മാത്രമാണ് പൊലിസിന് പിടികൂടാനായത്. വെള്ളമുണ്ട, തലപ്പുഴ, തിരുനെല്ലി, പടിഞ്ഞാറത്തറ, മേപ്പാടി പൊലിസ് സ്റ്റേഷനുകളിലായി ഇവര്‍ക്കെതിരെ 12 കേസുകളാണ് നിലവിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."