ഭൂമി തട്ടിപ്പ്: മര്‍ദനവാര്‍ത്ത അടിസ്ഥാന രഹിതമെന്ന് സമരസമിതി
കല്‍പ്പറ്റ: ഭൂമി വില്‍പ്പനയെ തുടര്‍ന്നുണ്ടായ തര്‍ക്കം അന്വേഷിക്കാനെത്തിയ സംഘം വീട്ടില്‍ കയറി മര്‍ദിച്ചതായുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് നടവയലില്‍ രൂപീകരിച്ച സുരേഷ്‌കുമാര്‍ സഹായ ജനകീയ സമരസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അഞ്ചുകുന്ന് കളത്തിങ്കല്‍ കെ.സി സുരേഷ്‌കുമാര്‍ എന്നയാള്‍ക്ക് ഭൂമി വാങ്ങി നല്‍കാമെന്ന് പ്രലോഭിപ്പിച്ച് നടവയലിലെ ബിജു എന്നയാള്‍ വന്‍തുകകൈപ്പറ്റിയിരുന്നു.
ലക്ഷങ്ങള്‍ നല്‍കിയിട്ടും ഭൂമി കൈമാറാതെയിരുന്നതിനാല്‍ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടി, കര്‍ഷകസംഘടനാ പ്രതിനിധികള്‍ ചേര്‍ന്ന് ജനകീയ സമരസമിതിക്ക് രൂപം നല്‍കിയത്. പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിന് ബിജുവിനോടും ഭൂമി വാങ്ങിയ ബന്ധുക്കളോടും സംസാരിക്കാന്‍ നാട്ടുകാരുടെ യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ബിജുവിന്റെ അമ്പലവയലിലെ സഹോദരി ഷിജിയുടെ വീട്ടിലെത്തി.
സംഘം മടങ്ങാനൊരുങ്ങുമ്പോള്‍ തടഞ്ഞുവെക്കുകയും ഷിജിയും ഭര്‍ത്താവും മറ്റും മര്‍ദിക്കുകയായിരുന്നു. പൊലീസ് എത്തിയാണ് തങ്ങളെ രക്ഷപ്പെടുത്തിയത്. ഇതിനെല്ലാം ദൃശ്യ തെളിവുകള്‍ ഉണ്ട്. എന്നാല്‍ തങ്ങള്‍ മര്‍ദിച്ചുവെന്ന് കള്ളപ്രചാരണം നടത്തുകയാണ്. സുരേഷ്‌കുമാറിന് നീതി ലഭിക്കുന്നതിന് നിയമപരമായും ജനകീയമായും നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍മുഴുവന്‍ ജനങ്ങളും സഹകരിക്കണം.
വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ വി.എ കുര്യാച്ചന്‍, പി.ടി പ്രേമാനന്ദ്, ജോസ് മെമ്പള്ളി, സന്തോഷ് ആചാരി, സി.കെ കുഞ്ഞിമൂസ, എന്‍.ജെ ചാക്കോ, ഗ്രേഷ്യസ് നടവയല്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."