HOME
DETAILS
MAL
നന്മയുടെ ചായ കുടിക്കാം പദ്ധതി; സമാഹരിച്ചത് 50,000 രൂപ
backup
February 04 2017 | 05:02 AM
കൊളത്തൂര്‍: സാമൂഹ്യ പ്രവര്‍ത്തനത്തിലൂടെ മാതൃകയാകുകയാണ് കൊളത്തൂര്‍ നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍.എസ് എസ് യൂനിറ്റ് വളണ്ടിയര്‍മാര്‍. വയനാട്ടില്‍ നിന്നെത്തിച്ച ജൈവ തേയില സ്കൂളിലെത്തിച്ച് നന്മയുടെ ചായ പായ്ക്കറ്റുകളിലാക്കി വില്പന നടത്തി ഇവര്‍ സാമൂഹ്യപ്രവര്‍ത്തനത്തിനായി സമാഹരിച്ചത് അന്‍പതിനായിരം രൂപ.നന്മയുടെ ചായ പദ്ധതിയില്‍ നിന്നും ലഭിച്ച തുക ദത്ത് ഗ്രാമത്തിലെ രക്താര്‍ബുദം ബാധിച്ച ഒന്‍പത് വയസ്സ് പ്രായമുള്ള കുട്ടിയുടെ ചികിത്സാച്ചെലവിലേക്കാണ് നല്‍കുന്നത്. ചടങ്ങില്‍ ചികിത്സാ സഹായം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ കുട്ടിയുടെ പിതാവിന് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."