ഇ. അഹമ്മദ് എല്ലാം മികച്ച രീതിയില്‍ കൈകാര്യം ചെയ്ത നേതാവ്: ടി.കെ ഹംസ
നിലമ്പൂര്‍: മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ കേന്ദ്ര മന്ത്രിയുമായ ഇ.അഹമ്മദ് എം.പിക്ക് മലയോരത്തിന്റെ അനുശോചനം. വിവിധ പഞ്ചായത്ത്, മുനിസിപ്പല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ സര്‍വകക്ഷി മൗനജാഥയും, തുടര്‍ന്ന് അനുശോചന യോഗവും ചേര്‍ന്നു.
നിലമ്പൂര്‍ ടൗണില്‍ നടന്ന അനുശോചന യോഗം മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് മുനിസിപ്പല്‍ പ്രസിഡന്റ് ചീമാടന്‍ സമദ് അധ്യക്ഷനായി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ്, കെ.പി.സി.സി സെക്രട്ടറി വി.എ കരീം, സി.പി.എം ഏരിയാ കമ്മിറ്റി അംഗം എന്‍. വേലുക്കുട്ടി, കെ.പി.സി.സി അംഗം ആര്യാടന്‍ ഷൗക്കത്ത്, എ.ഗോപിനാഥ്, ജോര്‍ജ് തോമസ്, സി.പി.ഐ ലോക്കല്‍ സെക്രട്ടറി പി.എം ബഷീര്‍, അടുക്കത്ത് ഇസ്ഹാഖ്, പി. അയ്യൂബ്, നിയാസ് മുതുകാട്, അഡ്വ.ഹംസ കുരിക്കള്‍, ബിനോയ് പാട്ടത്തില്‍, നൗഷാദ്, പാലൊളി മെഹബൂബ്, ബി.ജെ.പി മുനിസിപ്പല്‍ പ്രസിഡന്റ്് ശശികുമാര്‍, പട്ടിക്കാടന്‍ ഷാനവാസ് തുടങ്ങിയവര്‍ അനുശോചിച്ചു. കബീര്‍ മഠത്തില്‍, അന്‍വര്‍ഷാഫി, പിടി റൂണ്‍സ്‌കര്‍, കെ. നാണിക്കുട്ടി നേതൃത്വം നല്‍കി.
മഞ്ചേരി: പൊതുജീവിതത്തില്‍ എല്ലാ മേഖലയിലും എത്തിപ്പെടാന്‍ ഇ. അഹമ്മദിന് സാധിച്ചുവെന്നും ഏറ്റെടുത്ത കാര്യങ്ങളെല്ലാം മികച്ച രീതിയില്‍ കൈകാര്യം ചെയ്ത വ്യക്തിയായിരുന്നു അദ്ദേഹമെന്നും ടി.കെ ഹംസ പറഞ്ഞു. മഞ്ചേരി ബസ്്സ്റ്റാന്റ് ഓഡിറ്റോറിയത്തില്‍ നടന്ന അനുശോചന യോഗത്തില്‍ വിവിധ രാഷ്ട്രീയസംഘടനാ ഭാരവാഹികള്‍ അനുശോചനം രേഖപ്പെടുത്തി. മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ്് വല്ലാഞ്ചിറ മുഹമ്മദാലി അധ്യക്ഷനായി. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ: യു.എ ലത്തീഫ്, അഡ്വ: എം.ഉമ്മര്‍ എം.എല്‍.എ, ജമാഅത്തെ ഇസ്‌ലാമി അസി.അമീര്‍ ശൈഖ്് മുഹമ്മദ് കാരക്കുന്ന്്, മുന്‍ എം.എല്‍.എ ഇസ്്ഹാഖ് കുരിക്കള്‍, അഡ്വ:എന്‍.സി ഫൈസല്‍, എസ്.ടി.യു ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ:എം.റഹ്്മത്തുള്ള, വല്ലാഞ്ചിറ ഷൗക്കത്തലി, സി.ടി ജലീല്‍, ഷമീര്‍ പുല്ലൂര്‍, കെ.ഗോപാല കൃഷ്ണന്‍, നിവില്‍ ഇബ്രാഹീം, ഇ.കെ ചെറി, കണ്ണിയന്‍ അബൂബക്കര്‍, അന്‍വര്‍ മുള്ളമ്പാറ, അഡ്വ. അഹമ്മദ്കുട്ടി, പി.പി വിജയകുമാര്‍, നഗരസഭാ വൈസ് ചെയര്‍മാന്‍ വി.പി ഫിറോസ്, കെ.എ ജലീല്‍, തോമസ് ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."