സപ്ലൈ ഓഫിസ് ഉപരോധിച്ചു
തിരൂര്‍: സിവില്‍ സപ്ലൈസ് വകുപ്പ് കഴിഞ്ഞ ഡിസംബറില്‍ പുറത്തിറക്കിയ പ്രയോറിറ്റി, നോണ്‍ പ്രയോറിറ്റി , എ.എ.വൈ ലിസ്റ്റുകളില്‍ ഉള്‍പ്പെടാത്തതിനാല്‍ റേഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കാത്ത അര്‍ഹരായ സാധാരണക്കാര്‍ക്ക് റേഷന്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരൂര്‍ താലൂക്ക് സപ്ലൈ ഓഫിസറെ ഉപരോധിച്ചു. തൃപ്രങ്ങോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സമരം. ലഭിക്കാതെ പോയ മൂന്നു മാസത്തെയും തുടര്‍ന്നുള്ള മാസങ്ങളിലെയും റേഷന്‍ അര്‍ഹരായവര്‍ക്ക് ഉടന്‍ വിതരണം ചെയ്യാന്‍ സംവിധാനമൊരുക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. ഡാറ്റാ എന്‍ട്രിയിലെ തകരാര്‍ കാരണമാണ് പിഴവ് സംഭവിച്ചതെന്നും പ്രശ്നം പരിഹരിക്കാന്‍ ആവശ്യമായ നടപടിയെടുക്കുമെന്നും സപ്ലൈ ഓഫിസ് അധികൃതര്‍ അറിയിച്ചു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.പി അഫ്സല്, അഷ്റഫ് ചെമ്മല, കെ. ദേവന്, യാസര്‍ ആലത്തിയൂര്‍, മണികണ്ഠന്, ഹംസക്കോയ, ദുല്ഖി ആലിങ്ങല്‍, ഇബ്രാഹിം, പി.പി റസാഖ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."