പൊലിസ് ആവാന്‍ എന്തുചെയ്യണം..?
കാളികാവ്: കാക്കിക്കുള്ളിലെ അറിവുതേടി വിദ്യാര്‍ഥികള്‍ കാളികാവ് പൊലിസ് സ്റ്റേഷനിലെത്തി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പഠനം നടത്താന്‍ പുറപ്പെട്ട അടയ്ക്കാകുണ്ട് പാറശ്ശേരി ഗവ: എല്‍.പി.സ്‌കൂളിലെ വിദ്യാര്‍ഥികളാണ് കാളികാവ് പൊലിസ് സ്റ്റേഷനിലെത്തിയത്. മലവാരത്തോട് ചേര്‍ന്ന് താമസിക്കുന്ന വിദ്യാര്‍ഥികള്‍ കാളികാവ് പൊലിസ് സ്റ്റേഷന്‍ മുറ്റത്തെത്തിയപ്പോള്‍ ആദ്യം അല്‍പം പകച്ചു പോയെങ്കിലും പൊലിസ് ഉദ്യോഗസ്ഥര്‍ മധുരം നല്‍കി സ്വീകരിച്ച് സൗഹൃദം സ്ഥാപിച്ചതോടെ വിദ്യാര്‍ഥികള്‍ ചോദ്യങ്ങള്‍ ഓരോന്നായി ചോദിച്ച് പഠനത്തില്‍ സജീവമായി.
പൊലിസുകാരനാകാന്‍ എന്തു വേണം എന്നതുള്‍പടെയുള്ള സ്റ്റേഷനിലെ ഓരോ ഉദ്യോഗസ്ഥരുടെ പദവികളും സ്റ്റേഷനിലെ വിവിധ പ്രവര്‍ത്തനങ്ങളെ കുറിച്ചുമുള്ള വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്ക് എസ്.ഐ കെ.പി സുരേഷ് ബാബു വിശദീകരിച്ചു നല്‍കി. തുടര്‍ന്ന് തപാല്‍ സംവിധാനങ്ങളെ കുറിച്ച് പഠനം നടത്താന്‍ തപാല്‍ ഓഫിസിലെത്തിയ വിദ്യാര്‍ഥികള്‍ കത്ത് ഇടപാടുകളും സ്റ്റാമ്പ് സംവിധാനവും പഠനം നടത്തി.
കാളികാവ് പഞ്ചായത്ത് ഓഫിസിലെത്തിയ കുട്ടികള്‍ പഞ്ചായത്ത് പ്രസിഡന്റിന്റെയും മെമ്പര്‍മാരുടെ പദവികളും ഓഫിസിലെ പുതിയ സംവിധാനങ്ങളെ കുറിച്ചും പഠനം നടത്തി. ഓഫിസ് ജീവനക്കാര്‍ നല്‍കിയ സ്വീകരണത്തിന് നന്ദി പറഞ്ഞാണ് വിദ്യാര്‍ഥികള്‍ വിദ്യാലയത്തിലേക്ക് മടങ്ങിയത്.
പ്രധാനാധ്യാപിക റസിയ, പി.ടി.എ പ്രസിഡന്റ് വി.എം ഹനീഫ ഫൈസി, ഭാരവാഹികളായ എ.ചന്ദ്രന്‍, ഒ. ഹാരിസ്, പി. ശമീര്‍, എം.ടി.എ പ്രസിഡന്റ് ഖമര്‍ ലൈല, അധ്യാപകരായ പി. ജാഫറലി, പി. തസ്‌നീം, പി. ജിന്‍ഷ വിദ്യാര്‍ഥികളായ റസല്‍, ഫാത്തിമത്ത് നിഹ, അലന്‍ ബിജു എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."