HOME
DETAILS
MAL
പതിനായിരം രൂപയില്‍ കുറവുള്ള സര്‍വീസുകള്‍ നിര്‍ത്താന്‍ ആലോചനയില്ലെന്ന് എ.ടി.ഒ
backup
February 04 2017 | 05:02 AM
നിലമ്പൂര്‍: നിലമ്പൂര്‍ ഡിപ്പോയില്‍ നിന്നും സര്‍വിസ് നടത്തുന്ന 40ബസുകളില്‍ എട്ടെണ്ണത്തിന് നിലവില്‍ ലഭിക്കുന്നത് 10,000 രൂപയില്‍ താഴെമാത്രം കളക്ഷനാണ്. എന്നാല്‍ ഇതിന്റെ വരുമാനം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയല്ലാതെ സര്‍വീസ് നിര്‍ത്താന്‍ ആലോചനയില്ല. പതിനായിരം രൂപയില്‍ കുറഞ്ഞ സര്‍വീസുകളെല്ലാം മലയോര മേഖലയെ കേന്ദ്രീകരിച്ചുള്ളതായതിനാല്‍ ഈ സര്‍വീസുകള്‍ നിര്‍ത്തുന്ന കാര്യം ആലോചനയില്‍ പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂര്‍ കക്കാടംപൊയില്‍ വഴി തിരുവമ്പാടി സര്‍വീസിനാണ് ഏറ്റവും കുറഞ്ഞ കളക്ഷനുള്ളത്. മലയോര മേഖലക്ക് ഏറ്റവും പ്രയോജനപ്രദമായ സര്‍വീസ് എന്ന നിലയില്‍ ഈ സര്‍വീസ് തുടരുമെന്നും കെ.പി രാധാകൃഷ്ണന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."