സമസ്ത പ്രസിഡന്റിന് ജന്മനാട്ടില് സ്വീകരണം നല്കി
തിരൂരങ്ങാടി: സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് ജന്മനാടായ ചെറുമുക്കില്‍ സമസ്ത കോഓര്‍ഡിനേഷന്‍ കമ്മിറ്റി സ്വീകരണം നല്കി.
ചെറുമുക്ക് ടൗണ്‍ മദ്റസ പരിസരത്ത് നടന്ന പരിപാടി കേരളാ വഖഫ് ബോര്‍ഡ് ചെയര്മാന് പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. മതാരി അബ്ദുറഹിമാന്‍കുട്ടി ഹാജി അധ്യക്ഷനായി. മുത്തുക്കോയ തങ്ങളെ മഹല്ല് കമ്മിറ്റി, ചെറുമുക്കിലെ വിവിധ മദ്റസാകമ്മിറ്റികള് തുടങ്ങിയവ ഉപഹാരം നല്കി ആദരിച്ചു.
എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടുര്‍ മുഖ്യപ്രഭാഷണം നടത്തി. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാര്, സലാഹുദ്ധിന്‍ ഫൈസി വെന്നിയുര്‍, കുണ്ടൂര്‍ മര്‍ക്കസ് പ്രിന്‍സിപ്പല്‍ അബ്ദുല്‍ ഗഫൂര്‍ അല്‍ ഖാസിമി, നന്നമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് എം. പി. മുഹമ്മദ് ഹസ്സന്, പത്തൂര്‍ കുഞ്ഞോന് ഹാജി, സി.കോയാമു ഹാജി മുസ്ലിയാര്, പച്ചായി അലവി ഹാജി, കുന്നത്തിയില്‍ മൊയ്തിന് കുട്ടി ഹാജി, മുഹമ്മദ് ശിഹാബ് ദാരിമി, ബഷീര്‍ നിസാമി മുട്ടും പുറം, അബ്ദുല്‍ അസീസ് ഫൈസി, ഹബീബ് കോയ തങ്ങള്‍ വള്ളിക്കാപ്പറ്റ, അമരേരി മുഹമ്മദ് കുട്ടിഹാജി, വി പി സിദ്ദീഖ് സംസാരിച്ചു. ഇ. പി .സി മുഹമ്മദ് മുസ്ലിയാര്, ഒള്ളക്കന്‍ ഹംസ, എ .കെ.അബ്ദുറഹിമാന് ഹാജി, എം .പി.സിദ്ദീഖ് ഹാജി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."