അനധികൃത പാര്‍ക്കിങ് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു
മാറഞ്ചേരി: ടൗണിലെ ട്രാഫിക് കുരുക്കുകള്‍ ഒഴിവാക്കാനായി ജംഗ്ഷനിലെ ബസ് സ്റ്റോപ്പുകള്‍ മാറ്റിസ്ഥാപിച്ചെങ്കിലും അനധികൃത പാര്‍ക്കിങ് യാത്രക്കാര്‍ക്ക് സൃഷ്ടിക്കുന്ന ബുദ്ധിമുട്ട് പരിഹരിക്കാന്‍ ഇനിയും നടപടി ആയില്ല. പഞ്ചായത്ത് സിരാകേന്ദ്രമായ മാറഞ്ചേരി ടൗണിലാണ് പഞ്ചായത്ത് ഓഫിസ്, ഗവണ്മെന്റ് ആശുപത്രി, വില്ലജ് ഓഫിസ്, വിവിധ ബാങ്കുകള്‍ എന്നിവയെല്ലാം സ്ഥിതിചെയ്യുന്നത്. ദിവസവും നൂറുകണക്കിന് പേര് ആശ്രയിക്കുന്ന ഇവിടെ ട്രാഫിക് തടസം പതിവായതോടെയാണ് ബസ് സ്റ്റോപ്പുകള്‍ മാറ്റി സ്ഥാപിച്ചത്.
താമലശ്ശേരിയില്‍ നിന്നും വെളിയങ്കോട്ടുനിന്നും നിന്നും വരുന്ന റോഡുകള്‍ സംഗമിക്കുന്നിടത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് വലിയ രീതിയിലുള്ള ഗതാഗത തടസമാണ് സൃഷ്ടിക്കുന്നത്. ബസ് സ്റ്റോപ്പിന്റെ സ്ഥലത്ത് ബൈക്കുകള്‍ പാര്‍ക്കുചെയ്യുന്നത് കാരണം ബസ് റോഡിലേക്ക് കയറ്റി നിര്‍ത്തുന്നതും നീണ്ട ബ്ലോക്കിന് കാരണമാവുന്നു. നോ പാര്‍ക്കിങ് ഏരിയ തിരിച്ച് ബോര്ഡുവെക്കണമെന്നും പൊലിസിന്റെ നിരീക്ഷണം ശക്തമാക്കണം എന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. വരും ദിവസങ്ങളില്‍ പൊലിസിന്റെ സാന്നിധ്യം ഉറപ്പു വരുത്തുമെന്ന് പെരുമ്പടപ്പ് സബ് ഇന്‍സ്പെക്ടര്‍ രാജേന്ദ്രന് നായര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."