മുത്തുകളുടെ അത്ഭുതം വിവരിച്ച് കടലറിവ് പ്രദര്‍ശനം
കൊച്ചി: മുത്തുകളുടെയും ചിപ്പിയില്‍ നിന്ന് അവ വേര്‍തിരിച്ചെടുക്കുന്ന ഉപകരണങ്ങളുടെയും പ്രദര്‍ശനമായ ' കടലറിവ് ' വ്യത്യസ്ത അനുഭവമായി. കൊച്ചിയില്‍ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആര്‍.ഐ) ഒരുക്കിയ പ്രദര്‍ശനത്തിലാണ് മുത്ത് ഉത്പാദനത്തെക്കുറിച്ച് വിശദമായി മനസിലാക്കാന്‍ സാധിക്കുന്ന വസ്തുക്കളുടെ നീണ്ട നിര കാഴ്ച്ചക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്.
70ാ മത് സ്ഥാപക ദിനത്തോടനുബന്ധിച്ചാണ് രാജ്യത്തെ മുന്‍നിര ഗവേഷണ സ്ഥാപനമായ സി.എം.എഫ്.ആര്‍.ഐ. മ്യൂസിയവും ലബോറട്ടറികളും ശാസ്ത്രഗവേഷണ പഠനങ്ങളും പൊതുജനങ്ങള്‍ക്കായി തുറന്നിട്ടത്. ചിപ്പികള്‍ക്ക് പുറമെ വത്യസ്ഥമായ നിരവധി വിവരവധി കടലറിവുകള്‍ പ്രദര്‍ശനവേദികളില്‍ ഒരുക്കിയിരുന്നു. മത്സ്യങ്ങളുടെ വയസ് കണ്ടെത്തുന്നതിന് വേണ്ടിയുള്ള പരീക്ഷണ ശാലയും സന്ദര്‍ശകരില്‍ കൗതുകമുണര്‍ത്തി.
മീനുകളുടെ പ്രായം തിട്ടപ്പെട്ടുത്തുന്നതിന്റെ വിവിധ പ്രവര്‍ത്തനങ്ങളും അതിനുപയോഗിക്കുന്ന ഉപകരണങ്ങളും ഗവേഷകര്‍ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തി.
സി.എം.എഫ്.ആര്‍.ഐയുടെ കിഴില്‍ രാജ്യത്ത് മുന്ന് സ്ഥലങ്ങളില്‍ മാത്രമാണ് മുത്ത് ഉത്പാദനം നടക്കുന്നത്.
ചിപ്പികളെ പ്രത്യേകം തയാറാക്കിയ സ്ഥലങ്ങളില്‍ വളര്‍ത്തിയാണ് മുത്ത് ഉത്പാദനം നടത്തുന്നത്. ഇതിനായി ചിപ്പികള്‍ക്കുള്ളില്‍ നിക്ഷേപിക്കുന്ന ഷെല്ലുകളും ഇവിടെ പ്രദര്‍ശിപ്പിക്കുന്നു. ഷെല്ലുകള്‍ സ്ഥാപിക്കുന്നതിനും ചിപ്പിയുടെ വായ തുറക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളും പ്രദര്‍ശനത്തിന് എത്തിച്ചിരുന്നു.
സമുദ്ര ജൈവവൈവിധ്യ മ്യൂസിയത്തില്‍ ഒരുക്കിയ നീലതിമിംഗലങ്ങളുടെയും പെന്‍ഗ്വിന്റെയും ഇഷ്ടഭക്ഷണമായ അന്റാര്‍ട്ടിക്കന്‍ ക്രില്‍, കടല്‍പശു, കടല്‍വെള്ളരി, കടല്‍ക്കുതിര, ഏറ്റവും വലിയ മത്സ്യമായ തിമിംഗല സ്രാവ് എന്നിവ കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തി. അടിത്തട്ട് മത്സ്യ വിഭാഗം സജ്ജീകരിച്ച സ്റ്റാളില്‍ തിരണ്ടി, ഗിത്താര്‍ മത്സ്യം, ആഫ്രിക്കന്‍ എയ്ഞ്ചല്‍ സ്രാവ്, മാച്ചാന്‍, ടൈഗര്‍ സ്രാവ്, ഏട്ട, അരണ മീന്‍ തുടങ്ങിയ മത്സ്യങ്ങളുടെ പ്രദര്‍ശനമുണ്ടായിരുന്നു. ശാസ്ത്രജ്ഞരുമായി സംശയനിവാരണം നടത്താനും പഠന ചര്‍ച്ചകളിലേര്‍പ്പെടാനും സി.എം.എഫ.ആര്‍.ഐ. സന്ദര്‍ശകര്‍ക്ക് അവസരമൊരുക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."