HOME
DETAILS

ജനവാസ കേന്ദ്രങ്ങളില്‍ മദ്യശാലകള്‍ സ്ഥാപിക്കാനുള്ള നീക്കത്തെ ചെറുക്കും: കെ.സി.ബി.സി മദ്യവിരുദ്ധസമിതി

  
backup
February 04 2017 | 06:02 AM

%e0%b4%9c%e0%b4%a8%e0%b4%b5%e0%b4%be%e0%b4%b8-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%a6

കൊച്ചി: സുപ്രീം കോടതിവിധിയുടെ പശ്ചാത്തലത്തില്‍ മദ്യശാലകള്‍ ജനവാസകേന്ദ്രങ്ങളില്‍ മാറ്റി സ്ഥാപിക്കാനുള്ള നീക്കത്തെ ചെറുത്തുതോല്‍പിക്കുമെന്ന് കെ.സി.ബി.സി മദ്യവിരുദ്ധസമിതി സംസ്ഥാന ചെയര്‍മാന്‍ ബിഷപ് മാര്‍ റെമജിയോസ് ഇഞ്ചനാനിയല്‍ പറഞ്ഞു. പാലാരിവട്ടം പി.ഒ.സി. യില്‍ ചേര്‍ന്ന 18-ാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനവാസകേന്ദ്രങ്ങളില്‍ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുന്നതിനെതിരേ കേരളം മുഴുവന്‍ രൂപപ്പെട്ട് വരുന്ന ജനരോഷത്തെ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കരുത്. ഈ സമരങ്ങള്‍ക്ക് കെ.സി.ബി.സി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
മദ്യശാലകള്‍ മാറ്റിസ്ഥാപിക്കണമെന്നല്ല, മറിച്ച് ദേശീയ-സംസ്ഥാന പതായോരങ്ങളില്‍ നിന്ന് 500 മീറ്റര്‍ പരിധിക്കുള്ളിലെ മദ്യശാലകള്‍ അടച്ചുപൂട്ടണമെന്നാണ് സുപ്രിംകോടതി വിധി. അതു നടപ്പാക്കാനുള്ള ഇച്ഛാശക്തി സര്‍ക്കാര്‍ കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ കെ.സി.ബി.സി ഡപ്യൂട്ടി സെക്രട്ടറി റവ.ഡോ.വര്‍ഗ്ഗീസ് വള്ളിക്കാട്ട് അധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടറി അഡ്വ.ചാര്‍ളി പോള്‍ വാര്‍ഷിക റിപ്പോര്‍ട്ടും ഫിനാന്‍സ് സെക്രട്ടറി ആന്റണി ജേക്കബ് ചാവറ ഫിനാന്‍സ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി ഫാ.ജേക്കബ് വെള്ളമരുതുങ്കല്‍, പ്രസാദ് കുരുവിള, ഫാ.പോള്‍ കാരാച്ചിറ, എഫ്.എം.ലാസര്‍, യോഹന്നാന്‍ ആന്റണി, കെ.ജെ.പൗലോസ്, സണ്ണി പായിക്കാട്ട് , ജയിംസ് മുട്ടിക്കല്‍, വി.ഡി.രാജു വല്യാറ, ഫാ.തോമസ് തൈത്തോട്ടം, ഫാ.ദേവസി പന്തലൂക്കാരന്‍, തോമസ്‌കുട്ടി മണക്കുന്നേല്‍, ഫാ.സെബാസ്റ്റ്യന്‍ വട്ടപ്പറമ്പില്‍, സാബുജോസ്, ജസ്റ്റിന്‍ ബ്രൂസ്, സില്‍ബി ചുണയംമാക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  5 hours ago
No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  5 hours ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  6 hours ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  6 hours ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  6 hours ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  7 hours ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  7 hours ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  8 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  9 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  9 hours ago