സലാലയില്‍ മരിച്ച മൂവാറ്റുപുഴ സ്വദേശികളുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും
മൂവാറ്റുപുഴ: സലാലയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മൂവാറ്റുപുഴ സ്വദേശികളുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും. രാവിലെ 6.30ന് നെടുമ്പാശേരിയിലെത്തുന്ന മൃതദേഹങ്ങള്‍ എട്ട് മണിയോടെ വീട്ടിലെത്തിച്ച് പത്തു മണിയോടെ ഖബറടക്കും.
മൂവാറ്റുപുഴ ആട്ടായം മുടവനാശേരില്‍ മുഹമ്മദ് (52) ഉറവക്കുഴി പുറ്റമറ്റത്തില്‍ നജീബ് (49) എന്നിവരെയാണ് കഴിഞ്ഞ 22ന് താമസസ്ഥലത്ത് ദൂരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ക്രഷര്‍ യൂണിറ്റ് നടത്തുന്നതിനാണ് ഇരുവരും സലാലയിലെത്തിയത്. വന്‍ തുക മുടക്കി ക്രഷര്‍ പ്രവര്‍ത്തന സജ്ജമായിരിക്കെ രണ്ടുപേരുടെയും മരണം ബന്ധുക്കളെയും നാട്ടുകാരെയും നടുക്കി. ഇന്നലെ രാത്രി ഒമാനില്‍നിന്നും മൃതദേഹം മസ്ക്കറ്റിലെത്തിച്ച ശേഷമാണ് രാവിലെ നെടുമ്പാശ്ശേരിയിലെത്തിക്കുക. മൃതദേഹം നടപടിക്രമം പൂര്‍ത്തീകരിച്ചു നാട്ടിലെത്തിക്കുന്നതിന് കേന്ദ്രവിദേശകാര്യമന്ത്രാലയം, സംസ്ഥാന സര്‍ക്കാര്‍ , ഇന്ത്യന്‍ എംബസി, നോര്‍ക്ക വകുപ്പുകളും കെ.എം.സി സി. ഉള്‍പ്പെടെ സംഘടനകളും ഇടപ്പെട്ടിരുന്നു. സല്‍മയാണ് മരിച്ച മുഹമ്മദിന്റെ ഭാര്യ. മക്കള്‍: മുഹ്സിന, ലുഖ്മാന്, അദിനാന്. നജീബിന്റെ ഭാര്യ ഹസംബീഗം (മോളി) മക്കള്‍: അമീന്, അല്‍ക്ക ഫാത്തിമ, അലീന മീര.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."