HOME
DETAILS
MAL
വിദേശ കറന്‍സികള്‍ പിടിച്ചെടുത്തു
backup
February 04 2017 | 06:02 AM
നെടുമ്പാശ്ശേരി: അനധികൃതമായി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച 10 ലക്ഷം രൂപ മൂല്യമുള്ള വിദേശ കറന്‍സികള്‍ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് എയര്‍ ഇന്റെലിജന്‍സ് വിഭാഗം പിടിച്ചെടുത്തു. ഇന്നലെ ദുബായിലേക്ക് പോകാനെത്തിയ ബമഗളൂരു സ്വദേശികളായ മുഹമ്മദ് ഇമ്രാന് (29), റിസ് വാന്‍ അബ്ദുള്ള (21) എന്നിവരെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്.
അമേരിക്കന്‍ ഡോളര്‍, യൂറോ, സൗദി റിയാല്‍ തുടങ്ങിയ കറന്‍സികളാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുള്ളത്. കറന്‍സികള്‍ ബാഗേജിനകത്ത് വിവിധ ഭാഗങ്ങളിലായി ഒളിപ്പിച്ചിരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."