ആഫ്രിക്കയില്‍ തടവിലായിരുന്ന അഞ്ച് മലയാളികള്‍ നാട്ടില്‍ തിരിച്ചെത്തി
നെടുമ്പാശ്ശേരി: ആഫ്രിക്കന്‍ രാജ്യമായ ടോഗോയിലെ തടവറയില്‍ നിന്നും മോചിതരായ അഞ്ച് മലയാളികള്‍ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി നാട്ടില്‍ മടങ്ങിയെത്തി.
ആലുവ എടത്തല സ്വദേശി ഷാജി, കലൂര്‍ കീര്‍ത്തി നഗര്‍ സ്വദേശികളായ തരുണ്‍ ബാബു, നിധിന്‍ ബാബു, ചേരാനല്ലൂര്‍ സ്വദേശി ഗോഡ് വിന്‍ ആന്റണി, തേവര സ്വദേശി നവിന്‍ ഗോപി എന്നിവരാണ് ഇന്നലെ രാത്രി 7.15 ന് മുംബൈയില്‍ നിന്നും എയര്‍ ഇന്ത്യ വിമാനത്തില്‍ നെടുമ്പാശ്ശേരിയിലെത്തിയത്.
കടല്‍കൊള്ളക്കാര്‍ എന്നാരോപിച്ചാണ് ഇവരെ ജയിലിലടച്ചിരുന്നത്. ഇവരുടെ മോചനത്തിനായി മൂന്നര വര്‍ഷത്തിലേറെയായി നടത്തിവന്ന ശ്രമങ്ങളാണ് അവസാനം വിജയം കണ്ടത്. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജും ഇവരുടെ മോചനത്തിനായി ശക്തമായ ഇടപെടലുകള്‍ നടത്തിയിരുന്നു. 2013 ജൂലായിലാണ് ഇവര്‍ ടോഗോ സെന്‍ട്രല്‍ ജയിലിലായത്. ജയിലില്‍ നിന്നും ഇവര്‍ അയച്ച വാട്ട്‌സ് ആപ് സന്ദേശത്തിലൂടെയാണ് മലയാളികളുടെ നരകയാതന പുറം ലോകമറിയുന്നത്. എയ്ഡ്‌സ് ഉള്‍പ്പെടെ മാരക രോഗങ്ങള്‍ ബാധിച്ച തടവുകാര്‍ക്കൊപ്പം ഇടുങ്ങിയ തടവു മുറികളിലാണ് തങ്ങളെ പാര്‍പ്പിച്ചിരുന്നതെന്ന് മടങ്ങിയെത്തിയവര്‍ വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."