HOME
DETAILS
MAL
കൂത്താട്ടുകുളം ചന്തത്തോട് നവീകരണത്തിന് 1.89 കോടി
backup
February 04 2017 | 06:02 AM
കൂത്താട്ടുകുളം: ടൗണിലൂടെ ഒഴുകുന്ന ചന്തത്തോട് നവീകരണത്തിന് 189.89 ലക്ഷത്തിന്റെ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി. കെ.എല്‍.ഡി.സി വഴിയാണ് പദ്ധതി നടപ്പാക്കുക. 180.40 ലക്ഷം രൂപ നബാര്‍ഡ് പദ്ധതി തുകയും 9.49 ലക്ഷം സംസ്ഥാന സര്‍ക്കാര്‍ പദ്ധതി വിഹിതവുമാണ്. പ്രദേശവാസികളുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ് അംഗീകാരമായത്.
മേനാമറ്റംതോട് ജയന്തി ഭാഗം വരെയാണ് നവീകരണം നടക്കുക. പാര്‍ശ്വഭിത്തി നിര്‍മാണമാണ് പ്രധാനമായും നടക്കുക. തോട്ടിലെ നീരൊഴുക്ക് നിലനിര്‍ത്താന്‍ അമ്പലംകുന്നില്‍ നിന്നുള്ള കനാല്‍ നീട്ടാനും നിവേദനം നല്‍കിയതായി ചെയര്മാന് പ്രിന്‍സ് പോള്‍ ജോണ്‍, എ.എസ് രാജന് എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."