ചോരാത്തവീട് പദ്ധതി; ഓമനയമ്മയ്ക്ക് ഇനി മഴയെ പേടിക്കാതെ കിടന്നുറങ്ങാം
മാന്നാര്‍: മഴ പെയ്താല്‍ ഓമനയമ്മയ്ക്ക് ഇനി ചോരാത്ത വീട്ടില്‍ കിടന്നുറങ്ങാം. മുന്‍ഗ്രാമപഞ്ചായത്തംഗം കെ.എ കരീമിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിവരുന്ന 'ചോരാത്ത വീട് ' ഭവനപുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കുരട്ടിശേരി പുത്തന്മഠത്തില് ഓമനയമ്മയുടെ വീട് നവീകരിക്കുന്നത്.
2015-ല്‍ മാന്നാര്‍ ടൗണ്‍വാര്‍ഡില്‍ ആരംഭിച്ച പദ്ധതി സംസ്ഥാനത്തുടനീളം വ്യാപിക്കുകയാണ് ലക്ഷ്യം.
19-ാം വീടിന്റെ നിര്‍മാണപ്രവര്‍ത്തനമാണ് ആരംഭിച്ചത്. മാന്നാര്‍ പൊലിസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷിബു പാപ്പച്ചന് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പദ്ധതി ചെയര്മാന് കെ.എ. കരിം അദ്ധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് ഷൈന നവാസ്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ചാക്കോ കയ്യത്ര, ഗ്രാമപഞ്ചായത്തംഗങ്ങളായ പി.എന്‍ ശെല്വരാജന്, പ്രകാശ്മൂലയില്, രശ്മി ജി. നായര്‍, കെ.എ ലവന്, ഉഷാ ഗോപാലകൃഷ്ണന്, ഇന്ദിര ഹരിദാസ്, മുന്‍പഞ്ചായത്തംഗം എം.പി. കല്ല്യാണകൃഷ്ണന്‍, പി.എം.എ ലത്തീഫ്, ശശിധരന് തയ്യൂര്‍, ശ്രീകുമാരി വിനോദ്, പി.വി ജയകുമാര്‍, കമല മോഹന്‍, ഓമനയമ്മ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."