HOME
DETAILS

കെ.എസ്.ആര്‍.ടി.സി പണിമുടക്കില്‍ വലഞ്ഞ് യാത്രക്കാര്‍

  
backup
February 04 2017 | 06:02 AM

%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9f%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%a3%e0%b4%bf%e0%b4%ae%e0%b5%81%e0%b4%9f%e0%b4%95%e0%b5%8d-7

കോട്ടയം: കെ.എസ്.ആര്‍.ടി.സിയിലെ ഒരു വിഭാഗം ജീവനക്കാര്‍ നടത്തിയ പണിമുടക്കില്‍ ജനം വലഞ്ഞു. കോട്ടയം ഡിപ്പോയില്‍ നിന്നും ആകെ ഒരു ബസ് മാത്രമാണ് സര്‍വീസ് നടത്തിയത്.ഡിപ്പോയില്‍ നിന്ന് ജില്ലയിലെ വിവിധ ഭാഗത്തേക്കു സര്‍വീസ് നടത്തേണ്ടിയിരുന്ന ബസുകളൊന്നും ഇന്നലെ നിരത്തിലിറങ്ങിയില്ല. കോട്ടയത്തു നിന്നും തെങ്കാശിക്കുള്ള ബസ് സര്‍വീസ് നടത്തിയത് നേരിയ തോതില്‍ സംഘര്‍ഷത്തിനിടയാക്കി.
കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തിയിരുന്നെങ്കിലും ബസുകള്‍ കുറവായതിനാല്‍ യാത്രക്കാരില്‍ പലരും മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നു. കെ.എസ്.ആര്‍.ടി.സി ഇല്ലാത്തതിനാല്‍ പ്രൈവറ്റ് ബസിലും ട്രെനിനിലും വന്‍ തിരക്ക് അനുഭവപ്പെട്ടു.ഇന്നലെ വൈക്കം ഡിപ്പോയില്‍നിന്ന് ഒരു ബസും സര്‍വീസ് നടത്തിയില്ല. 59 സര്‍വീസുള്ള ഇരാറ്റുപേട്ടയില്‍നിന്ന് ഒരെണ്ണം മാത്രമാണ് ഓടിയത്. 29 ബസുകളുള്ള എരുമേലിയിലും 38 എണ്ണമുള്ള പൊന്‍കുന്നത്തും രണ്ടു വീതം ബസുകള്‍ സര്‍വീസ് നടത്തി. 80 സര്‍വീസുള്ള പാലയില്‍നിന്നും 22 ബസുകളും നിരത്തിലിറങ്ങി.
സര്‍വീസ് നടത്തിയിരുന്ന കെ.എസ്.ആര്‍.ടി.സിയെ സ്റ്റാന്‍ഡില്‍ കയറ്റുവാന്‍ സമരക്കാര്‍ അനുവദിച്ചിരുന്നില്ല. ചങ്ങനാശേരിയില്‍ നിന്നും ആലപ്പുഴ ഭാഗത്തേക്ക് പോകേണ്ട യാത്രക്കാരാണ് പ്രധാനമായും വലഞ്ഞത്. സര്‍വീസ് കുറവായതിനാല്‍ ഇവരിലേറെയും ചങ്ങനാശേരിയില്‍ കുടുങ്ങി.ചങ്ങനാശേരിയില്‍ നിന്നും മങ്കൊമ്പ്-ചതുര്‍ത്യാകരി-വെളിയനാട് ഭാഗത്തേക്ക് കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് നടത്തിയതേയില്ല. സ്വകാര്യ ബസുകള്‍ ഇല്ലാത്ത ഈ മേഖലയെ പണിമുടക്ക് പൂര്‍ണമായും ബാധിച്ചു. ജോലിക്കാരും വിദ്യാര്‍ഥികളുമുള്‍പ്പെടെയുള്ളവരാണ് വലഞ്ഞത്.കെ.എസ്.ആര്‍.ടി.സിയുടെ അനാസ്ഥ മൂലം സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികള്‍ക്ക് ഒരു ദിവസത്തെ ക്ലാസ് നഷ്ടമായെന്ന് മാതാപിതാക്കള്‍ പറഞ്ഞു.കോട്ടയത്തുനിന്നും കാവാലം ഭാഗത്തേക്കും ഇന്നലെ ബസുകള്‍ സര്‍വീസ് നടത്തിയില്ല. രാവിലെ മുതല്‍ നിരവധിയാളുകള്‍ കെ.എസ്.ആര്‍.ടിസിയെ ആശ്രയിക്കുന്ന ഈ പ്രദേശത്ത് പണിമുടക്ക് ഹര്‍ത്താലിന്റെ പ്രതീതി ഉണര്‍ത്തി.
കാവാലത്തുനിന്നും കോട്ടയം,ചങ്ങനാശേരിയി ഭാഗത്തേക്ക് എത്തേണടവര്‍ ഭൂരിഭാഗവും ഇന്നലെ വലഞ്ഞു.കാവാലംപ്രദേശക്കാര്‍ക്ക് കെ.എസ്.ആര്‍.ടി.സി ഇല്ലെങ്കില്‍ കൈനടി വരെ എത്തിയെങ്കില്‍ മാത്രമേ സ്വകാര്യ ബസിനെ ആശ്രയിക്കാന്‍ കഴിയൂ. ദീര്‍ഘ ദൂരം യാത്ര ചെയ്‌തെങ്കില്‍ മാത്രമേ സ്വകാര്യ ബസ് സര്‍വീസ് ആരംഭിക്കുന്ന കൈനടിയില്‍ എത്താന്‍ സധിക്കുകയുള്ളൂ. ഈ സാഹചര്യത്തില്‍ ജോലിക്കാരില്‍ പലരും ഇന്നലെ വെട്ടിലായി. ബൈക്കിലും മറ്റും കൈനടിയില്‍ എത്തിയവരാകട്ടെ ഏറെ വൈകിയാണ് ഓഫീസിലെത്തിയതും.
ജില്ലയില്‍ സര്‍വീസ് നടത്തിയ കെ.എസ്.ആര്‍.ടി.സിയില്‍ വന്‍ തിരക്കായിരുന്നു അനുഭവപ്പെട്ടത്. സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്ന മേഖലകളില്‍ പണിമുടക്ക് കാര്യമായി ബാധിച്ചില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വനിതാ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയിൽ ചാംപ്യന്മാരായി ഇന്ത്യ

Others
  •  24 days ago
No Image

മദീനയില്‍ സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ആരംഭിക്കാന്‍ സഊദി അറേബ്യ; ഒരേ സമയം 400 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം

Saudi-arabia
  •  24 days ago
No Image

തിരുവനന്തപുരം;വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

Kerala
  •  24 days ago
No Image

അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സഊദി അറേബ്യ

Saudi-arabia
  •  24 days ago
No Image

കെ ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കാം; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

Kerala
  •  24 days ago
No Image

സഊദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം

Saudi-arabia
  •  24 days ago
No Image

ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ഉത്തര്‍പ്രദേശ് സമ്മാനിക്കും; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

National
  •  24 days ago
No Image

റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കി ദുബൈ 

uae
  •  24 days ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ സ്‌ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ച് അംപയര്‍ക്ക് പരിക്ക്

Cricket
  •  24 days ago
No Image

യാത്രക്കാരുടെ ആവശ്യം; ഇൻ്റർസിറ്റി ബസ് സർവീസ് വികസിപ്പിക്കാൻ നിർദേശിച്ച് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി 

latest
  •  24 days ago