ഏറ്റുമാനൂരിലെ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി
ഏറ്റുമാനൂര്‍ : ഏറ്റുമാനൂര്‍ നഗരത്തിലെ ഹോട്ടലുകളില്‍ ഇന്നലെ നടത്തിയ റെയ്ഡില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു. 23 ഹോട്ടലുകളിലാണ് പരിശോധന നടന്നത്.
കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിനോട് ചേര്‍ന്നുള്ള ബിയര്‍ പാര്‍ലറില്‍ നിന്നും തെള്ളകം, കാരിത്താസ്, ഏറ്റുമാനൂര്‍ ടൗണ്‍, നഗരസഭാ മന്ദിരത്തിനു തൊട്ടു താഴെ മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ നിന്നുമായി 19 ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. നഗരസഭാ അധികൃതരുടെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് രാവിലെ ഏഴിന് ആരംഭിച്ച പരിശോധന ഉച്ചയോടെയാണ് അവസാനിച്ചത്.പരിശോധന നടത്തിയ ഭൂരിഭാഗം ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണസാധനങ്ങള്‍ കണ്ടെടുത്തു.
പലപ്രാവശ്യം ഉപയോഗിച്ച് കുഴമ്പ് പരുവത്തിലായതും കരിഓയില്‍ പോലുള്ളതുമായ എണ്ണയാണ് പിടിക്കപ്പെട്ടതില്‍ കൂടുതലും. പഴകിയ ചോറ്, കറികള്‍, പൊറോട്ട, റൊട്ടി,നൂഡില്‍സ്, ഫ്രൈഡ്‌റൈസ്, ബിരിയാണി, പലതരം ഇറച്ചികറികള്‍, മീന്‍കറി, അച്ചാറുകള്‍ തുടങ്ങി ഒട്ടനേകം സാധനങ്ങള്‍ പിടിച്ചെടുത്തത് നഗരസഭാ ആസ്ഥാനത്ത് എത്തിച്ചു.
തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഇല്ലാതെയും ലൈസന്‍സ് ഇല്ലാതെയുമാണ് മിക്ക കടകളും പ്രവര്‍ത്തിച്ചിരുന്നത്. നഗരസഭ നിലവില്‍ വന്നതില്‍ പിന്നെ ഹോട്ടലുകളില്‍ ആദ്യം നടത്തുന്ന റെയ്ഡാണിത്. ഇത് കടക്കാര്‍ക്കുള്ള ഒരു മുന്നറിയിപ്പായി കണക്കാക്കുന്നതിനാല്‍ കടകളുടെ പേര് വെളിപ്പെടുത്തുവാന്‍ അധികൃതര്‍ തയ്യാറായില്ല. 5000 രൂപ മുതല്‍ 10000 രൂപ വരെ പിഴയിടുമെന്ന് നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി.ഡി.ശോഭന പറഞ്ഞു. റെയ്ഡ് ഭാവിയില്‍ തുടരുമെന്നും ഇനി പിടിക്കപ്പെട്ടാല്‍ കടകള്‍ പൂട്ടിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ഇതിനിടെ റെയ്ഡ് നടക്കുന്നതറിഞ്ഞ കുടംബശ്രീയുടെ ഉള്‍പ്പെടെ പല ഹോട്ടലുകളും രാവിലെ തുറന്നതിനു പിന്നാലെ അടച്ചതായും കൗണ്‍സിലര്‍മാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."