ജനകീയ കമ്മിറ്റിക്കു സ്കൂള്‍ നല്കി മാനേജര്‍
തളിപ്പറമ്പ്: കാഞ്ഞിരങ്ങാട് എല്‍.പി സ്കൂള്‍ മാനേജര്‍ പറാമ്പള്ളി കൃഷ്ണമാരാര്‍ തന്റെ വിദ്യാലയം ജനകീയ കമ്മിറ്റിക്ക് വിട്ടുനല്‍കി കേരളത്തിലെ പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ മാതൃകയായി. പടിപടിയായി കുട്ടികള്‍ കുറഞ്ഞുവന്നതിനെ തുടര്‍ന്ന് അടച്ചുപൂട്ടല്‍ ഭീഷണിയിലായ തന്റെ സ്കൂള്‍ സംരക്ഷിക്കാന്‍ തളിപ്പറമ്പ് നിയോജകമണ്ഡലം സമഗ്രവിദ്യാഭ്യാസ പദ്ധതിയുടെ പ്രവര്‍ത്തകര്‍ക്ക് കഴിയുമെന്ന വിശ്വാസമാണ് തന്നെ ഇതിനെ പ്രേരിപ്പിച്ചതെന്ന് കൃഷ്ണമാരാര്‍ പറയുന്നു. ലാഭം ലക്ഷ്യമാക്കി മാനേജര്‍മാര്‍ സ്കൂളുകള്‍ വിറ്റഴിക്കുന്ന കാലത്ത് ജനകീയ കമ്മിറ്റിയെ സ്ഥാപനം സൗജന്യമായി ഏല്‍പ്പിക്കുകയാണു കൃഷ്ണമാരാര്‍. കാഞ്ഞിരങ്ങാട് ഇന്‍ഡോര്‍ പാര്‍ക്കില്‍ ഇന്ന് നടക്കുന്ന എഡ്യുഫെസ്റ്റ് 2017ല്‍ മന്ത്രി സി രവീന്ദ്രനാഥ് എഗ്രിമെന്റ് ഏറ്റുവാങ്ങും. ഏതെങ്കിലും കാലത്ത് ജനകീയ കമ്മിറ്റിക്കു സ്കൂള്‍ നടത്തിപ്പിനു സാധ്യമാകാതെ വരുമ്പോള്‍ മാനേജര്‍ക്കു തന്നെ തിരികെ നല്‍കണമെന്നും സ്കൂളിന്റെ പേര് കൃഷ്ണമാരാര്‍ എ.എല്‍.പി സ്കൂള്‍ എന്നാക്കി മാറ്റണമെന്നുമുള്ള വ്യവസ്ഥ അംഗീകരിച്ചാണു സ്കൂളും 50 സെന്റ് സ്ഥലവും ജനകീയ കമ്മിറ്റി ഏറ്റെടുക്കുന്നത്. മോറാഴ സൗത്ത് എ.എല്‍. പി സ്കൂള്‍ മാനേജര്‍ കൂലിപ്പണിയെടുത്ത് സ്കൂള്‍ നടത്തിപ്പിനു പണം കണ്ടെത്തി മാതൃകയാകുമ്പോള്‍ സ്വന്തം സ്കൂള്‍ തന്നെ സൗജ ന്യമായി ജനങ്ങള്‍ക്ക് നല്കി പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കു മാതൃകയാവുകയാണു പറാമ്പള്ളി കൃഷ്ണമാരാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."