ചൂരലില്‍ വന്‍ അഗ്നിബാധ; കൃഷിയിടങ്ങള്‍ കത്തിനശിച്ചു
ചെറുപുഴ: പെരിങ്ങോത്തിനടുത്ത് ചൂരലിലുണ്ടായ അഗ്നിബാധയില്‍ ഏക്കര്‍ കണക്കിന് കൃഷിയിടം കത്തിനശിച്ചു. ചീമേനി സ്വദേശി അരവിന്ദാക്ഷന്‍, ചൂരല്‍ സ്വദേശി ശൈലേന്ദ്രന്‍, മഞ്ചുനാഥ്, മുരുകന്‍ എന്നിവരുടെ സ്ഥലങ്ങളാണ് കത്തിനശിച്ചത്. പാചകവാതക സിലിണ്ടര്‍ സംഭരണ കേന്ദ്രത്തിന് സമീപത്തേക്ക് തീപടരുന്നത് തടയാന്‍ കഴിഞ്ഞത് വന്‍ ദുരന്തമൊഴിവാക്കി. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് ചൂരല്‍ ടൗണിനു സമീപം പാചകവാതക വിതരണ ഏജന്‍സിയുടെ സംഭരണ കേന്ദ്രത്തിനടുത്ത് കശുമാവിന്‍ തോട്ടത്തില്‍ തീ പടര്‍ന്നത്. പെരിങ്ങോത്ത് നിന്നു ഫയര്‍ഫോഴ്‌സിന്റെ രണ്ട് അഗ്‌നിശമന യൂനിറ്റുകളും സ്ഥലത്തെത്തി തീയണക്കാനാരംഭിച്ചു. ഇതിനിടെ പ്രദേശത്തെ റബര്‍ തോട്ടത്തിലേക്കും തീ പടര്‍ന്നു. ലീഡിങ് ഫയര്‍മാന്‍മാരായ സി ശശിധരന്‍, ടി.കെ സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ രണ്ട് മണിക്കൂറിലേറെ സമയമെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."