HOME
DETAILS
MAL
ധനേഷ് വധം: വിചാരണ ആരംഭിച്ചു
backup
February 04 2017 | 07:02 AM
തലശ്ശേരി: കണ്ണൂര്‍ അഴീക്കോട്ടെ ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് പുളിക്കോമ്പേത്ത് ധനേഷി(26)നെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് (മൂന്ന്) കോടതി ജഡ്ജ് രാജകുമാര മുമ്പാകെ ആരംഭിച്ചു. ബി.ജെ.പി-ആര്.എസ്.എസ് പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. ധനേഷിനെ അക്രമിക്കുന്ന വേളയില്‍ തന്നെ അക്രമിക്കപ്പെട്ട പ്രദീഷിനെ വിചാരണ കോടതി മുമ്പാകെ വിസ്തരിച്ചു. 2008 ജനുവരി 12ന് രാത്രി 10.15ഓടെയാണ് കേസിനാസ്പദമായ സംഭവം. മീന്‍കുന്നിലെ നെയ്ത്ത് കമ്പനിക്ക് സമീപം അഴീക്കോട്ടെ വലിയപറമ്പത്ത് പ്രദീഷിനൊപ്പം ബൈക്കില്‍ വീട്ടിലേക്ക് വരുന്നതിനിടെ പ്രതികള്‍ ബൈക്ക് തടഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. സംഭവത്തില്‍ ധനേഷിന്റെ സുഹൃത്ത് പ്രദീഷിനും പരുക്കേറ്റിരുന്നു. പ്രദീഷിന്റെ പരാതി പ്രകാരമായിരുന്നു കേസെടുത്തിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."