മാഹിയില്‍ ജനകീയ പ്രതിഷേധം ശക്തമാവുന്നു: മദ്യഷാപ്പുകള്‍ ഉള്‍നാടുകളിലേക്ക്
മാഹി:സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ദേശീയ പാതയോരത്തെ മദ്യഷാപ്പുകള്‍ പറിച്ചുനടാനുള്ള തയ്യാറെടുപ്പിലാണ് ബാറുടമകളും. മാഹി പൂഴിത്തല മുതല്‍ മാഹി പാലം വരെയുള്ള മദ്യശാലകളാണ്ആദ്യം നീക്കം ചെയ്യേണ്ടി വരിക. മാഹിയില്‍ ഇത് നടപ്പാക്കേണ്ട ചുമതല അഡ്മിനിസ്റ്റേറ്റര്‍ക്കും മറ്റ് റവന്യു ഉദ്യോഗസ്ഥന്‍ന്മാര്‍ക്കുമാണ്. മാഹിയുടെ മൊത്തം സ്ഥലവിസ്തൃതിയും കണക്കിലെടുത്ത് ഇത്രയും മദ്യഷാപ്പുകള്‍ മറ്റിടങ്ങളിലേക്ക് മാറ്റി സ്ഥാപിക്കുക എളുപ്പമല്ല. പലരും കടകള്‍ക്കും ഭൂമിക്കും വേണ്ടി പരക്കം പായുകയാണ്. ജനസാന്ദ്രതയുള്ള ഉള്‍ഗ്രാമങ്ങളിലേക്ക് മദ്യഷാപ്പുകള്‍ പറിച്ചുനടാനുള്ള നീക്കം ജനകീയ പ്രതിരോധം തീര്‍ത്ത് നേരിടുമെന്ന് എ.ഐ.എ.ഡി.എം.കെ കണ്‍വീനര്‍ സി.കെ ഭാസ്‌കരന്‍ അറിയിച്ചു. ഓരോ മദ്യഷാപ്പുകളും വിദ്യാഭ്യാസ സ്ഥാപനത്തിന്റെയും മറ്റ് പൊതു സ്ഥാപനത്തിന്റയും മുന്നൂറ് മീറ്റര്‍ ദൂരത്തില്‍ മാത്രമേ സ്ഥാപിക്കാന്‍ പാടുള്ളൂ. ഇതൊക്കെ കാറ്റില്‍ പറത്തിക്കൊണ്ടാണ് മദ്യഷാപ്പുകള്‍ ഇവിടെ പ്രവര്‍ത്തിച്ചു വരുന്നത്. വെറും ഒന്‍പതുചതുരശ്ര കിലോമീറ്റര്‍ ചുറ്റളവും 40,000 ജനസംഖ്യയുമുള്ള മാഹിയില്‍ 64 മൊത്ത, ചെറുകിട ഷാപ്പുകളുമുണ്ട്. ജനസംഖ്യാനുപാതികമായി ഇത് വളരെ കൂടുതലാണ്. ഒരു വര്‍ഷത്തില്‍ ആയിരത്തിലധികം ലോഡ്മദ്യം ഇവിടെ ഇറക്കുമതി ചെയ്യുന്നു. 40 കോടി രൂപയാണ് മദ്യത്തില്‍ നിന്നുള്ള സര്‍ക്കാര്‍ വരുമാനം. ജില്ലാ റോഡുകളും മറ്റും ഉള്‍പ്പെടുന്ന, പാറാല്‍, പന്തക്കല്‍, മൂലക്കടവ് എന്നിവിടങ്ങളിലേക്ക് മാറാനാണ് ശ്രമം. ഇതോടെ മാഹിയിലെ ചെറു കവലകളില്‍ പോലും മദ്യശാലകള്‍ വരുന്ന അവസ്ഥയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."