യുവാവിനെ അക്രമിച്ചു പണംതട്ടിയ സംഭവം: കവര്‍ച്ചാസംഘം സഞ്ചരിച്ച വാഹനം പിടികൂടി
ഉരുവച്ചാല്‍:പണയത്തിലിരിക്കുന്ന സ്വര്ണാഭരണമെടുത്തു നല്കുന്ന സംഘത്തിലെ യുവാവിനെ കുത്തിപ്പരുക്കേല്‍പ്പിച്ച് ആറു ലക്ഷത്തോളം രൂപ കവര്‍ന്ന സംഘത്തെ പിടികൂടുന്നതിന് പൊലിസ് തെരച്ചില്‍ ഊര്‍ജിതമാക്കി.
മട്ടന്നൂര്‍ സി.ഐ ഷജു ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞ് മൂന്നരയോടെ മട്ടന്നൂര്‍-ഇരിക്കൂര്‍ റൂട്ടില്‍ മരുതായി കള്ള്ഷാപ്പിന് സമീപത്ത് വച്ചാണ് കോഴിക്കോട് ചേളന്നൂരിലെ മേലേടത്ത് മീത്തല്‍ ഇബ്രാഹിമിന്റെ മകന് സി ഷമീറിനെ (35) ടവേര കാറിലെത്തിയ സംഘം ആക്രമിച്ചത്. കൈക്ക് രണ്ടിടങ്ങളില്‍ കുത്തേറ്റ ഷമീര്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. പണം തട്ടിയെടുക്കാന്‍ സംഘം സഞ്ചരിച്ച ടവേര കഴിഞ്ഞ ദിവസം പൊലിസ് കസ്റ്റഡിയിലെടുത്തു. വിരളടയാള വിദഗ്ധര്‍ കവര്‍ച്ചാസംഘം സഞ്ചരിച്ച കാര്‍ പരിശോധിച്ചു. പണയത്തിലിരിക്കുന്ന സ്വര്‍ണാഭരണം എടുത്തു നല്‍കുന്നതിന് ഷമീറിനെയും സുഹൃത്ത് കോഴിക്കോട് മുരിങ്ങലിലെ മിഖ്ദാദിനെയും സംഘം മട്ടന്നൂരിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. മരുതായിലെ പൊറോറ സര്‍വിസ് സഹകരണ ബാങ്കിന് മുന്നില്‍ നില്‍ക്കുന്നതിനിടെയാണ് കാറിലെത്തിയ അഞ്ചംഗ സംഘം ഷമീറിനെ കുത്തിപ്പരുക്കേല്‍പ്പിക്കുകയും മിഖ്ദാദിനെ തട്ടി കൊണ്ടുപോകുകയും ചെയതത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."