ബാറിനുള്ളില്‍ സംഘര്‍ഷം; മൂന്നുപേര്‍ അറസ്റ്റില്‍
കഠിനംകുളം: ബാറിനുള്ളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ജീവനക്കാരനെ വെട്ടി പരിക്കേല്‍പ്പിച്ച സംഘത്തിലെ മൂന്ന് പേര് കഠിനംകുളം പൊലിസിന്റെ പിടിയിലായി. കഠിനംകുളം പാടിക്കവിളാകം ക്ഷേത്രത്തിന് പുറകില്‍ മുണ്ട് വിളാകം വീട്ടില്‍ സച്ചിന് (26), കഠിനംകുളം ബാര്‍ ഹോട്ടലിന് സമീപം ലാവണ്യവീട്ടില് സുലു എന്ന് വിളിക്കുന്ന സഹില്‍ (26), കഠിനംകുളം മുണ്ടന്‍ചിറ മണക്കാട്ട് വീട്ടില്‍ ബിലാല്‍ (38) എന്നിവരാണ് അറസ്റ്റിലായത്.
ഒരു വര്‍ഷം മുന്‍പ് കഠിനംകുളത്ത് പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ ഹോട്ടലിലെ ബാറിനുള്ളില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ബാര്‍ ജീവനക്കാരനെ മാരകായുധം കൊണ്ട് വെട്ടിപരിക്കേല്‍പ്പിച്ച സംഘത്തിലെ പ്രതികളാണിവര്‍. സംഭവത്തിന് ശേഷം പൊലിസിനെ വെട്ടിച്ച് ഒളിവില്‍ കഴിയുകയായിരുന്ന പ്രതികളെ കഴിഞ്ഞ ദിവസമാണ് പിടികൂടിയത്. ഈ സംഭവത്തിലെ പ്രധാന പ്രതിയും 80കാരിയെ പീഡിപ്പിച്ചതുള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുമായ കഠിനംകുളം പാടിക്കവിളാകം ക്ഷേത്രത്തിന് സമീപം താമസക്കാരനുമായ സുഗുണന് (24)നെ നേരത്തെ അറസ്റ്റ് ചെയ്യ്തിരുന്നു. കടയ്ക്കാവൂര്‍ സി.ഐ മുകേഷ്, കഠിനം എസ്.ഐ ഹേമന്ത് കുമാര്‍ അടങ്ങുന്ന പൊലിസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."