HOME
DETAILS
MAL
കാര്‍ വാടകയ്ക്ക് നല്കുന്ന സ്ഥാപനങ്ങളില്‍ മാര്‍ച്ച് 18 മുതല്‍ സ്വദേശിവല്‍കരണം
backup
January 09 2018 | 09:01 AM
ജിദ്ദ: സ്വദേശിവല്‍കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കാര്‍ വാടകയ്ക്ക് നല്കുന്ന സ്ഥാപനങ്ങളില്‍ മാര്‍ച്ച് 18 മുതല്‍ സ്വദേശിവല്‍കരണം നടപ്പിലാക്കും.
സഊദിയിലെ സ്വദേശി പൗരന്മാര്ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് കാര്‍ റെന്റല്‍ സ്ഥാപനങ്ങളിലേക്കും സ്വദേശിവല്‍കരണം വിപുലപ്പെടുത്തുന്നത്. മൊബൈല്‍ ഷോപ്പുകളിലും ജൂവലറികളിലും സമ്പൂര്‍ണ്ണ സ്വദേശിവല്‍കരണം നേരത്തെ നടപ്പിലാക്കിയിരുന്നു.
മാര്‍ച്ച് 18നു ശേഷം കാര്‍ വാടകയ്ക്ക് നല്കുന്ന സ്ഥാപനങ്ങളില്‍ വിദേശികള്‍ ഉണ്ടായിരിക്കരുതെന്ന് തൊഴില്‍, സാമൂഹ്യ വികസന മന്ത്രാലയം മുന്നറിയിപ്പ് നല്കി. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം ഓര്‍മ്മപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."