HOME
DETAILS
MAL
പിണറായിയുടെ നിലപാടുകള്‍ മോദിയ്ക്കും ട്രംപിനും സമാനമെന്ന് ജനയുഗം എഡിറ്റര്‍
backup
January 09 2018 | 11:01 AM
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ എം.എല്‍.എയും ജനയുഗം എഡിറ്ററുമായ രാജാജി മാത്യു തോമസ് രംഗത്ത്. പിണറായിയുടെ നിലപാടുകള്‍ മോദിയ്ക്കും ട്രംപിനും സമാനമാണെന്ന് രാജാജി മാത്യു തോമസ് വിമര്‍ശിച്ചു.
സിപി.ഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന മാധ്യമസെമിനാറിലാണ് പരാമര്‍ശം.മാധ്യമങ്ങളോടുള്ള മുഖ്യമന്ത്രിയുടെ സമീപനം അപകടകരമാണ്. 'കടക്ക് പുറത്ത്' എന്ന് ഒരു മുഖ്യമന്ത്രിയും മാധ്യമങ്ങളോട് പറഞ്ഞിട്ടില്ല. പിണറായി വാര്‍ത്താ സമ്മേളനങ്ങളെ ഒഴിവാക്കുന്നത് മറു ചോദ്യങ്ങളെ ഭയന്നിട്ടാണെന്നും രാജാജി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."