ശിഹാബ് തങ്ങള്‍ അനുസ്മരണവും പഠനോപകരണ വിതരണവും നാളെ
ഉടുമ്പന്നൂര്‍: മുസ്ലിം യൂത്ത്ലീഗ് ഉടുമ്പന്നൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ശിഹാബ് തങ്ങള്‍ അനുസ്മണവും പഠനോപകരണ വിതരണവും നാളെ നടക്കും. ഉടുമ്പന്നൂര്‍ സ്റ്റാര്‍ ഓഡിറ്റോറിയത്തില്‍ വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്കായുള്ള അവാര്‍ഡ് വിതരണവും നിര്‍ദ്ധനരായ കുട്ടികള്‍ക്കുള്ള പഠനോപകരണ വിതരണവും നടക്കും. പഞ്ചായത്ത് യൂത്ത്ലീഗ് പ്രസിഡന്റ് പി.എ. കബീറിന്റെ അധ്യക്ഷതയില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.എ. ഷുക്കൂര്‍ ഉദ്ഘാടനം ചെയ്യും. തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് മുഹമ്മദ് വെട്ടിക്കല്‍ മുഖ്യപ്രഭാഷണം നടത്തും. അവാര്‍ഡ് വിതരണം ഉടുമ്പന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റി ബിന്ദു സജീവ് നിര്‍വ്വഹിക്കും.
പഠനോപകരണ വിതരണം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എന്‍. സീതി, യൂത്ത്ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ. നവാസ് അനുസ്മരണ പ്രഭാഷണം നടത്തും.
ആശംസകളര്‍പ്പിച്ച് ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ഷാനിത അലിയാര്, സിന്ധു പ്രകാശ്, യൂത്ത്ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് ഇ.എ.എം. അമീന്, ജനറല്‍ സെക്രട്ടറി പി.എന്‍ നൗഷാദ്, സഹകരണ ബാങ്ക് ഡയറക്ടര്‍മാരായ സഫിയ റഷീദ്, ഇ.എ. ഷാനവാസ്, അന്‍സാര്‍ കാവാട്ട് സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."