കുണ്ടറ-ഇരവിപുരം മേല്‍പ്പാലങ്ങള്‍ കിഫ്ബിയുടെ അംഗീകാരത്തിന് സമര്‍പ്പിച്ചു: മന്ത്രി
തിരുവനന്തപുരം: കൊല്ലം ജില്ലയിലെ ഇരവിപുരം, കുണ്ടറ റെയില്‍വേ മേല്‍പ്പാലങ്ങളുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് റോഡ്‌സ് & ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ തയ്യാറാക്കി കിഫ്ബിയുടെ അംഗീകാരത്തിന് സമര്‍പ്പിച്ചതായി മരാമത്ത് മന്ത്രി ജി. സുധാകരന്‍ അറിയിച്ചു.
പറവൂര്‍, ഏലംപല്ലൂര്‍, കുണ്ടറ റെയില്‍വേ മേല്‍പ്പാലങ്ങള്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തുന്നതിനായി നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.
കേരളത്തില്‍ റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണത്തിനായി കേന്ദ്ര റെയില്‍വേ വകുപ്പ് വാഹന സാന്ദ്രത സംബന്ധിച്ച് സാദ്ധ്യതാ പഠനം നടത്തിയാണ് നിര്‍മ്മാണത്തിന് അനുവാദം നല്‍കുന്നത്. ഇത്തരം പ്രവൃത്തികളുടെ 50 ശതമാനം തുക സംസ്ഥാനങ്ങള്‍ വഹിക്കണം. സംസ്ഥാനത്തിന്റെ സാമ്പത്തിക സാദ്ധ്യതകള്‍ പരിഗണിച്ച് മുന്‍ഗണമാക്രമത്തില്‍ ഇത്തരം മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണം ഏറ്റെടുക്കുന്നത്.
കൊല്ലം ജില്ലയില്‍ അഞ്ചു മേല്‍പ്പാലങ്ങള്‍ കേന്ദ്രത്തിന്റെ സാദ്ധ്യതാ പഠനത്തില്‍ അംഗീകാരം ലഭിച്ചിരുന്നെങ്കിലും ഇതുവരെ പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."