HOME
DETAILS

പഠനത്തിനോടൊപ്പം പാട്ടിന്റെ പാലായി തീര്‍ത്ത് ഷഹന ഷെബിന്‍

  
backup
January 09 2018 | 14:01 PM

shahana-story

തിരുനാവായ: വമ്പുറ്റ ഹംസ റളിയല്ല ,ചാടിട്ട അമ്പിയാസുവദിന്‍ മാറെടാ....ബല്ലാള്‍ നബി മഹമൂദര്‍ ഔളീന് വെള്ളം കുടിക്കുന്നോണരാടാ...അംബര ഷെഫിഹ് ഉളള കാവല്‍ വെച്ചുള്ള സംബറാമില് വന്നു ചെരടാ.... ഖൈറുല്‍ ബറാം നബിയാര്‍ കുളത്തീന് ധൈരിയമുണ്ടെകില്‍ കൊരടാ...

കെ.സി മുഹമ്മദ് കുട്ടി മുല്ല രചനയും എ.ടി ഉമ്മര്‍ സംഗീതവും യേശുദാസ് ഗാനാലാപനവും നിര്‍വഹിച്ച ഈ മാപ്പിള ഗാനം സംഗീത ഉപകരണങ്ങളുടെ സഹായമില്ലാതെ പതിനെട്ടുകാരിയായ ഷഹന ഷെബിന്‍ പാടി തീര്‍ത്തപ്പോള്‍ അവളിലെ കഴിവുകളെ കുറിച്ച് പിന്നെ ചുറ്റും കൂടിയവര്‍ക്ക് സംശയിക്കേണ്ടി വന്നില്ല. പഠനത്തിനോടൊപ്പം പാട്ടിന്റെ പാലായി തീര്‍ത്ത് ഒരു ഗ്രാമത്തിന്റെ പ്രതീക്ഷയായി വളരുകയാണ് ഈ കോളജ്കുമാരി.

തിരുനാവായ വലിയപ്പറപ്പൂര്‍ കായല്‍മഠത്തില്‍ ഹമീദിന്റെ മകള്‍ ഷഹന ഷെബിനാണ് മാപ്പിളപ്പാട്ടില്‍ ഈരടികള്‍ തീര്‍ക്കുന്ന നവഗായിക. പട്ടര്‍നടക്കാവ് ഖിദ്മത്ത് കോളജിലെ ഒന്നാം വര്‍ഷ ബി.സി.എ വിദ്യാര്‍ത്ഥിനിയായ ഈ മിടുക്കി ഇതിനകം നിരവധി സമ്മാനങ്ങള്‍ വാരികൂട്ടിയിട്ടുണ്ട്.

കുത്ത്കല്ല് എല്‍.പി സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായിരിക്കെയാണ് ഷഹന ഷെബിനില്‍ ഇശലിന്റെ തേനൊഴുക്കാന്‍ തുടങ്ങിയത്. അന്ന് സ്‌കൂള്‍ തലങ്ങളില്‍ പാടിയ പാട്ടുകളില്‍ ഒന്നാമതെത്തിയതോടെ ഷഹന ഷെബിന്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. നടുവട്ടം യു.പി സ്‌കൂളില്‍ പഠിക്കവെ ഷഹനയില്‍ മധുരമൂറും ഈണത്തില്‍ ഇശലുകള്‍ പാടി തുടങ്ങി.

കുറ്റിപ്പുറം ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പഠിച്ചുകൊണ്ടിരിക്കെ ഉപജില്ലാ, ജില്ലാ കലോത്സവ വേദികളില്‍ മാറ്റുരച്ചു. ഈണവും താളവും ഒന്നുചേര്‍ന്നപ്പോള്‍ മധുര ശബ്ദത്തില്‍ പാടിയ ഷഹന ഷെബിന്‍ ഒന്നാമതെത്തി. തിരുനാവായ നവാമുകുന്ദാ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഉപരിപഠനത്തിലും പാട്ടിന്റെ കമ്പം അണയാതെ സൂക്ഷിച്ചു പോന്നു ഷഹന.

ഇപ്പോള്‍ സിസോണ്‍ മത്സര വേദിയില്‍ ഊഴം കാത്തിരിക്കയാണ് ഈ ഗായിക. മലയാളം പദ്യം ചൊല്ലല്‍,ദേശ ഭക്തിഗാനം, സംഘഗാനം, ലളിതഗാനം, നാടന്‍പാട്ട് എന്നീ ഇനങ്ങളിലും മിടുക്ക് തെളിയിച്ച ഷഹനക്ക് ഹിന്ദിയും അറബിയും വഴങ്ങും. മോയിന്‍കുട്ടി വൈദ്യരുടെ വരികളാണ്മാപ്പിളപ്പാട്ടില്‍ഈ കലാകാരി പാടിയിട്ടുള്ളത്.

നിരവധി സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും നേടിയ ഷഹനയെ വിവിധ വേദികളില്‍ പാടാന്‍ അവസരങ്ങള്‍ തേടിയെത്തുന്നു. കര്‍ണാട്ടിക്ക് സംഗീതത്തില്‍ ഒന്നര വര്‍ഷത്തോളം പരിശീലനം നേടിയ ഷഹന മറ്റു ഭാഷകളില്‍ പരിശീലകരില്ലാതെയാണ് ഗാനാലോപനം സ്വയത്തമാക്കിയത്.

ഇത് ഷഹനയെ വേറിട്ടതാക്കുന്നു.അബുദാബി ബനിയാസില്‍ ഹൗസ് ഡ്രൈവറായി ജേലി ചെയ്യുന്ന പിതാവ് ഹമീദില്‍ നിന്നും ലഭിച്ച പിന്തുണയാണ് ഷഹന പാട്ടിന്റെ കോണിപ്പടികള്‍ കയറിയത്.ഹമീദും സഹോദരി ഷെമിന സിത്താരയും പാട്ട് പാടുന്നതില്‍ മികവുളളവരാണ്.ഉമ്മ ആയിശാബിയുടെ പിന്തുണയും പ്രോത്സാഹനവുമായി ഒപ്പം കൂടിയതോടെ ഷഹന പിന്നീട് അങ്ങോട്ട് പാട്ടുപാടുന്നത് ദിനചര്യയാക്കി.ഡാന്‍സില്‍ സമ്മാനങ്ങള്‍ കരസ്ഥമാക്കിയ ഷഹന ആക്ടിങ്ങിലും ഒട്ടും പിറകിലല്ല.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അങ്കമാലി ബാങ്ക് തട്ടിപ്പ്; മുൻ സെക്രട്ടറിയെ അറസ്റ്റ് ചെയ്ത് ക്രൈംബ്രാഞ്ച്

Kerala
  •  2 months ago
No Image

നടിയെ പീഡിപ്പിച്ചെന്ന കേസ്; നടന്‍ മുകേഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ച് പൊലിസ്

Kerala
  •  2 months ago
No Image

ക്യൂബയിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷം; തലസ്ഥാന ന​ഗരിയും ഇരുട്ടിൽ

International
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-21-10-2024

PSC/UPSC
  •  2 months ago
No Image

 സഊദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചന ഉത്തരവുണ്ടായില്ല; കോടതി ബെഞ്ച് മാറ്റി

Saudi-arabia
  •  2 months ago
No Image

ഇതോക്കെ സിമ്പിളല്ലേ; എമേര്‍ജിംഗ് ഏഷ്യാ കപ്പില്‍ യുഎഇയെ തകര്‍ത്ത് ഇന്ത്യ സെമിയിൽ

Cricket
  •  2 months ago
No Image

തൊഴിലിടങ്ങളിലെ പരാതികള്‍, ആവലാതികള്‍ എന്നിവ അറിയിക്കുന്നതിനുള്ള സംവിധാനങ്ങള്‍ സംബന്ധിച്ച് പുതിയ നിബന്ധനകള്‍ പുറത്തിറക്കി ഒമാന്‍

oman
  •  2 months ago
No Image

ദുബൈ അല്‍ വര്‍ഖയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ റോഡ് വികസന പദ്ധതിയുമായി ആര്‍ടിഎ

uae
  •  2 months ago
No Image

സംഘർഷം; ആലപ്പുഴയിൽ നാളെ കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്

Kerala
  •  2 months ago
No Image

ഷാഫി പറമ്പിലിന്റെ ശൈലി മാറ്റാൻ നിർദേശവുമായി കോണ്‍ഗ്രസ് നേതൃത്വം; സ്വന്തം നിലയിലുള്ള പ്രചാരണം അവസാനിപ്പിക്കണം

Kerala
  •  2 months ago