മുസ്‌ലിംകളുടെ പൊതു കൂട്ടായ്മകളുടെ മറവില്‍ ആദര്‍ശവ്യതിയാനം അനുവദിക്കില്ല: പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍
മലപ്പുറം: മുസ്‌ലിംകളുടെ പൊതു നന്മ ഉദ്ദേശിച്ചുള്ള മുസ്‌ലിം സംഘടനകളുടെ കൂട്ടായ്മകളുടെ മറവില്‍ ആദര്‍ശവ്യതിയാനം അടിച്ചേല്‍പിക്കുന്നതും അതിന് വശംവദരാകുന്നതും അംഗീകരിക്കാനാകില്ലെന്ന് സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍.
''യഥാര്‍ഥ വിശ്വാസം കൊണ്ടേ വിജയം കൈവരിക്കാനാകൂ എന്ന് പ്രവാചകര്‍ പഠിപ്പിച്ച് തരുന്നു. പുത്തന്‍ വാദത്തിനോട് രാജിയാകരുതെന്നും വിശ്വാസദൃഢത അനിവാര്യമാണെന്നും നിരവധി ഹദീസുകളിലൂടെ പ്രവാചകര്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്. ഈ നിലപാട് തന്നെയാണ് ഇസ്‌ലാമിന്റെ തനതു രൂപമായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സ്വീകരിച്ചിട്ടുള്ളത്.''- സുപ്രഭാതത്തില്‍ എഴുതിയ ലേഖനത്തില്‍ അദ്ദേഹം പറഞ്ഞു.
സമസ്ത ആദര്‍ശ കാംപയിന്‍ ജനുവരി മുതല്‍ മെയ് മാസം വരെ ആചരിക്കുന്നത് ഈ സത്യ സന്ദേശത്തിന്റെ പ്രചാരണത്തിനാണ്. അതിന്റെ ഔപചാരിക ഉദ്ഘാടനം വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് മലപ്പുറം കൂരിയാട്ട് നടക്കുകയാണ്. സുന്നത്ത് ജമാഅത്തിന്റെ മുഴുവന്‍ പ്രവര്‍ത്തകരും അതിന്റെ പ്രചാരകരാകണമെന്നും കാംപയിന്‍ ഉദ്ഘാടന മഹാസമ്മേളനം വന്‍വിജയമാക്കണമെന്ന് അഭ്യര്‍ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ലേഖനം പൂർണമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."