HOME
DETAILS
MAL
ലോ അക്കാദമി ക്രമക്കേടുകളെ മുഖ്യമന്ത്രി പിന്തുണയ്ക്കുന്നു: സുധീരന്
backup
February 04 2017 | 08:02 AM
തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെപിസിസി പ്രസിഡന്റ് വി എം സുധീരന്. അക്കാദമിയിലെ ക്രമക്കേടുകള്‍ക്ക് മുഖ്യമന്ത്രി പിന്തുണ നല്‍കുകയാണെന്ന് സുധീരന് ആരോപിച്ചു.
ലോ അക്കാദമിയുടെ ഭൂമി പ്രശ്നത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട റവന്യു മന്ത്രിയുടെ തീരുമാനം തള്ളിയ മുഖ്യമന്ത്രിയുടെ നിലപാട് അപലപനീയമാണ്. ഇത് മുഖ്യമന്ത്രിയുടെ പദവിക്ക് യോജിക്കുന്നതല്ല . സര്‍ക്കാരും മാനേജ്മെന്റും തമ്മില്‍ ഒത്തു കളിക്കുന്നുവെന്നും റവന്യു മന്ത്രിയേക്കാള്‍ മുഖ്യമന്ത്രിക്ക് വിശ്വാസം ലോ അക്കാദമി മാനേജ്മെന്റിനെയെന്നും സുധീരന് ആരോപിച്ചു.
ലോ അക്കാദമി ഭൂമിയെക്കുറിച്ച് അന്വേഷണമില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."