HOME
DETAILS
MAL
വാഗമണ്ണില്‍ കാണാതായവരില്‍ ഒരു യുവാവിന്റെ മൃതദേഹം കണ്ടെത്തി
backup
February 04, 2017 | 1:17 PM
പീരുമേട്; വാഗമണ്‍ ആത്മഹത്യ മുനമ്പില്‍ കാണാതായ യുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. കണ്ടനാട് സ്വദേശി അരുണിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ശനിയാഴ്ച വൈകുന്നേരത്തോടെയാണ് പൊലിസും അഗ്നിശമനാ സേനയും നടത്തിയ തെരച്ചിലില്‍ മൃതദേഹം കണ്ടെത്തിയത്.
1300 അടി താഴ്ചയിലായിരുന്നു മൃതദേഹം.
രാത്രിയോട് കൂടി മൃതദേഹം പുറത്തേക്ക് എത്തിച്ചു. വെള്ളിയാഴ്ച വൈകുന്നേരമാണ് കണ്ടനാട് തൃപ്പൂണിത്തറ സ്വദേശി അരുണിനേയും സുഹൃത്തിനേയുമാണ് കാണാതായത്.
യുവാക്കളുടെ ബൈക്ക് വൈകുന്നേരം ആറിന് ശേഷവും വാഗമണ്ണില്‍ വിജനമായ സ്ഥലത്ത് കണ്ടതോടെയാണ് സെക്ക്യുരിറ്റി ജീവനക്കാരന്‍ പൊലിസില്‍ വിവരം അറിയിച്ചത്.
വെള്ളിയാഴ്ച രാത്രി തന്നെ നടത്തിയ തെരച്ചിലില്‍ ഹെല്‍മെറ്റും രണ്ട് ജോഡി ചെരുപ്പുകളും കണ്ടെത്തി. വാഗമണ്‍ പൊലിസിന്റെ നേതൃത്വത്തില്‍ രണ്ടാമത്തെയാള്‍ക്കായി തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."