കലാപഭൂമിയിലെ ദൈവദൂതന്മാര്
പി.കെ പാറക്കടവിന്റെ ജാലകം തുടക്കം കൊണ്ടുതന്നെ ശ്രദ്ധേയമായി. സാഹിത്യകാരന്റെ അമിതമായ സാമൂഹിക ഇടപെടലുകള്‍ സര്‍ഗാത്മകതയെ ബാധിക്കുമെന്ന എം. മുകുന്ദന്റെ വിലയിരുത്തല്‍ നിര്‍ഭാഗ്യകരമായിപ്പോയി.
പശുവിറച്ചി, ഏക സിവില്‍കോഡ്, കള്ളപ്പണവേട്ട, മത സൗഹാര്ദാന്തരീക്ഷ ധ്വംസനം തുടങ്ങി ജനജീവിതം ദുസ്സഹമാക്കിയ ഒരു ഭരണകൂടത്തിനെതിരേ അഭിപ്രായ വ്യത്യാസങ്ങള്‍ വെടിഞ്ഞ് ഒറ്റക്കെട്ടായി ചെറുത്തുതോല്പ്പിക്കേണ്ടതിനു പകരം ഏകാധിപത്യ പ്രവണതകള്‍ക്കെതിരേ തൂലികകൊണ്ടെന്നും പ്രതിരോധം തീര്‍ത്തിരുന്ന എഴുത്തുകാര്‍ സര്‍ഗാത്മകതയുടെ പേരും പറഞ്ഞ് മാളത്തിലൊളിക്കുന്നത് ലജ്ജാകരം തന്നെയാണ്.
കണ്ണൂരെന്നു കേള്‍ക്കുമ്പോള്‍ കണ്ണുതള്ളുന്ന ഭീകരാന്തരീക്ഷത്തെക്കുറിച്ചു മാത്രം ഓര്‍ത്തിരിക്കുന്നവര്‍ക്ക് മനസില്‍ ഓര്‍ത്തുവയ്ക്കാന്‍ നന്മ വഴിഞ്ഞൊഴുകിയ ഏതാനും സുമനസുകളെ പരിചയപ്പെടുത്തിയ ഫീച്ചറും മികവുറ്റതായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."