HOME
DETAILS
MAL
മുന്‍ എസ്.പിക്കെതിരായ ആരോപണം വ്യക്തമാക്കണമെന്ന് കോടതി
backup
January 09 2018 | 20:01 PM
തിരുവനന്തപുരം: മുന്‍ ക്രൈംബ്രാഞ്ച് എസ്.പി കെ.ടി മൈക്കിള്‍ സിസ്റ്റര്‍ അഭയ കേസിലെ തെളിവ് നശിപ്പിക്കാന്‍ അവിഹിതമായ ഇടപെടല്‍ നടത്തിയിട്ടുണ്ടെങ്കില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കണമെന്ന് പ്രത്യേക സി.ബി.ഐ കോടതി. കേസില്‍ സി.ബി.ഐ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടിലെ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ചാണ് പ്രത്യേക കോടതി ജഡ്ജി നാസര്‍ ഇക്കാര്യം നിര്‍ദേശിച്ചത്. സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടതിന്റെ അടുത്ത ദിവസവും തുടര്‍ന്നുള്ള ദിവസങ്ങളിലും കെ.ടി മൈക്കിള്‍ ഇടപെട്ടുവെന്നത് സംബന്ധിച്ച സാക്ഷി മൊഴികള്‍ വ്യക്തമാക്കാനും കോടതി സി.ബി.ഐയോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."