ആ ഉമ്മയുടെ കാത്തിരിപ്പിന് ഉത്തരം ലഭിച്ചെങ്കില്‍
ആ കൊലയാളിയെ കണ്ടവരുണ്ടോ... ഫീച്ചര്‍ വളരെ വേദനയോടെയാണ് വായിച്ചു തീര്‍ത്തത്. പണവും പവറുമുണ്ടെങ്കില് എന്തു കുറ്റവും ചെയ്യാമെന്നും നിയമത്തെ വിലക്കെടുക്കാമെന്നും കരുതുന്ന ജനസമൂഹമുണ്ടാകുന്നത് ആപത്താണ്. ചെയ്ത കുറ്റത്തിന് അറസ്റ്റിലായ പ്രതികള്‍ ജാമ്യത്തിലിറങ്ങി മുങ്ങി സുഖജീവിതം നയിക്കുന്നത് ഒരു ജനാധിപത്യ രാജ്യത്തിന് അതിലേറെ നാണക്കേടുമാണ്. ഇത്തരം പ്രതികളോട് സ്വീകരിക്കേണ്ട നടപടിയിലെങ്കിലും പുതിയ തിരുത്തുകള്‍ അടിയന്തരമായി ഉണ്ടായേ മതിയാകൂ. ഇല്ലെങ്കില്‍ മുഹമ്മദ് ശരീഫുമാര്‍ ഇനിയുമുണ്ടാകും. സാബിറമാരെയും കുഞ്ഞുമക്കളെയും മരണത്തിലേക്കു ചവിട്ടിത്താഴ്ത്തും. അരീക്കോട്ടെ ആ ഉമ്മയുടെയും ഉപ്പയുടെയും വേദനകള്‍ക്കും കാത്തിരിപ്പിനും വൈകാതെ ഉത്തരം ലഭിച്ചെങ്കില്‍. അതുപോലൊരു വാര്‍ത്തയുമായി സുപ്രഭാതം തന്നെ വീട്ടിലേക്കു കയറിവന്നെങ്കില്‍ എന്നാശിച്ചു പോകുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."