പാലാ രൂപത സഹായമെത്രാന്‍ വൃക്കദാനം ചെയ്യുന്നു
ഏറ്റുമാനൂര്‍ : കാരുണ്യവര്‍ഷത്തില്‍ കരുണയുടെ ഹസ്തവുമായി പാലാ രൂപതാ സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍. കോട്ടയ്ക്കല്‍ സ്വദേശിയായ യുവാവിന് തന്റെ വൃക്ക ദാനം ചെയ്താണ് ഇടയന്‍ ലോകത്തിന് മാതൃകയാകുന്നത്. കടുത്ത വൃക്കരോഗത്തിനുള്ള ചികിത്സയ്ക്കായി തന്റെ വീടും പറമ്പും വില്‍ക്കേണ്ടിവന്ന മുപ്പതുകാരനായ ഇ.സൂരജിനാണ് ബിഷപ്പ് തന്റെ വൃക്ക നല്‍കുന്നത്.
അവയവ മാറ്റ ശസ്ത്രക്രിയയ്ക്കായുളള അനുമതിക്കായി ബിഷപ്പ് ഇന്നലെ കോട്ടയം മെഡിക്കല് കോളജിലെ ഓതോറൈസേഷന് കമ്മിറ്റിക്കു മുമ്പാകെ എത്തി. ജൂണ്‍ ഒന്നിന് അവയവം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രീയ നടക്കും. ഒന്നര വര്‍ഷം മുമ്പാണ് സൂരജ് കടുത്ത കിഡ്‌നി രോഗത്തിനടിമയാണെന്ന് കണ്ടെത്തിയത്. കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ ജീവനക്കാരനായിരുന്ന പിതാവ് സുധാകരന്‍ നാല് വര്‍ഷം മുമ്പ് പാമ്പുകടിയേറ്റ് മരിച്ചു. സഹോദരന്‍ ഉണ്ണികൃഷ്ണന്‍ ഹൃദ്രോഗത്താലും മരണമടഞ്ഞു. ഭാര്യ ബേബി രശ്മിയോടും അമ്മ പാര്‍വതിയോടുമൊപ്പം കഴിയവേയാണ് അസുഖബാധിതനായത്. ഒട്ടേറെ ചികിത്സകള്‍ക്കുശേഷം ജീവിതം കൈവിട്ടുപോകുമെന്ന അവസ്ഥയിലാണ് കിഡ്‌നി മാറ്റിവെക്കുന്നതിന് കിഡ്‌നി ഫെഡറേഷനില്‍ രജിസ്റ്റര്‍ ചെയ്തത്. കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ. ഡേവീസ് ചിറമ്മലിലൂടെ സൂരജിന്റെ കഥ കേട്ട പിതാവ് മാര്‍ ജേക്കബ് മുരിക്കന്‍ രണ്ടാമതൊന്നാലോചിച്ചില്ല. തന്റെ കിഡ്‌നി ദാനം ചെയ്യുന്നതിന് മാര്‍പാപ്പയുടെ അനുഗ്രഹവും തേടി. ഇതിനിടെ ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ അവയവദാനത്തിന് മുമ്പുള്ള വൈദ്യപരിശോധനകളും കിഡ്‌നി സ്വീകരിക്കുന്ന സൂരജുമായുള്ള ക്രോസ് മാച്ചിംഗും പൂര്‍ത്തിയാക്കി.
ചികിത്സക്കായി ഇതിനോടകം വീട് വരെ വില്‍ക്കേണ്ടി വന്ന സൂരജിന് ശസ്ത്രക്രീയയ്ക്കായി ഇനിയും പണം കണ്ടെത്തേണ്ടതുണ്ട്. സഹായഹസ്തം നീട്ടുവാനാഗ്രഹിക്കുന്നവര്‍ക്ക് സൂരജ് ഇ എന്ന പേരില്‍ എസ് ബി ടി കോട്ടയ്ക്കല്‍ ശാഖയിലെ 57022131572 എന്ന അക്കൗണ്ട് നമ്പരില്‍ (ഐഎഫ്എസ് കോഡ് ടആഠഞ00269) പണം നിക്ഷേപിക്കാവുന്നതാണെന്ന് ഫാ.ഡേവിസ് ചിറമേല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."