HOME
DETAILS
MAL
തമിഴ്നാട്ടില്‍ ബസ് സമരം തുടരുന്നത് സര്‍ക്കാരിന്റെ വീഴ്ചയെന്ന് ദിനകരന്
backup
January 09 2018 | 20:01 PM
ചെന്നൈ: തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ബസ് ജീവനക്കാര്‍ നടത്തുന്ന സമരം അവസാനിപ്പിക്കുന്ന കാര്യത്തില്‍ പളനിസാമി ഗവണ്മെന്റ് സ്വീകരിക്കുന്ന നിലപാടിനെതിരേ ടി.ടി.വി ദിനകരന്റെ വിമര്‍ശനം.
ജയലളിതയുടെ ഭരണമാണ് തുടരുന്നതെന്ന് പറയുന്ന സര്‍ക്കാര്‍, അവരുടെ ഭരണകാലത്ത് ഇത്തരത്തിലുള്ള സമരം ഉണ്ടായിരുന്നോയെന്നും ചോദിച്ചു. ബസ് സമരം സംബന്ധിച്ച് നിയമസഭയില്‍ ചര്‍ച്ചചെയ്യണമെന്ന അദ്ദേഹത്തിന്റെ ആവശ്യം സ്പീക്കര്‍ പി. ധനപാല്‍ നിഷേധിച്ചതിനെ തുടര്‍ന്ന് സഭയില്‍ നിന്ന് ഇറങ്ങിപ്പോയ അദ്ദേഹം പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴായിരുന്നു സര്‍ക്കാരിനെതിരേ വിമര്‍ശനം ഉന്നയിച്ചത്. ബസ് സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."