HOME
DETAILS

കാസര്‍കോടിന്റെ പ്രവാസ വികസനം

  
backup
February 04 2017 | 19:02 PM

%e0%b4%95%e0%b4%be%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%b8-%e0%b4%b5

അടിസ്ഥാന സൗകര്യങ്ങളുടെയും ജീവിതാവശ്യങ്ങളുടെയും വികസനകാര്യങ്ങളില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന കേരളത്തിലെ ഒരു ജില്ലയാണ് കാസര്‍കോട്. കഴിഞ്ഞ കാലത്തെ ബ്രിട്ടിഷ് ഭരണത്തില്‍ മാത്രമല്ല, സ്വാതന്ത്ര്യത്തിനു ശേഷവും ഈ സ്ഥിതിയില്‍ വലിയ മാറ്റങ്ങളുണ്ടായിട്ടില്ല. ഇതിന്റെ ഒരു പ്രധാന കാരണം കൊളോണിയല്‍ നികുതിയിനങ്ങളും മൂലധന നിക്ഷേപമില്ലായ്മയുമാണ്.


ടിപ്പു സുല്‍ത്താനെ 1799ല്‍ ശ്രീരംഗ പട്ടണത്തില്‍ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയും സഖ്യകക്ഷികളും പരാജയപ്പെടുത്തുകയും വധിക്കുകയും ചെയ്ത് കര്‍ണാടക സംസ്ഥാനം കീഴടക്കുകയാണുണ്ടായത്. അന്നു നടത്തിയ ഭാഗക്കരാര്‍ പ്രകാരം കര്‍ണാടക തീരപ്രദേശങ്ങള്‍ മുഴുവന്‍ കമ്പനിയുടെ ബോംബെ പ്രസിഡന്‍സിക്കു ലഭിച്ചു.
കീഴടക്കിയ ഈ പ്രദേശങ്ങളിലെ നികുതികളും ഭരണവും വ്യവസ്ഥ ചെയ്യാനായി കമ്പനി ക്യാപ്റ്റന്‍ തോമസ് മണ്‍റോവിനെ കമ്മിഷണറായി നിയമിച്ചു. അന്നു കമ്പനി ഭരണത്തിന്റെ നികുതി സമ്പ്രദായത്തെ വിശേഷിപ്പിച്ചത് ജമീന്ദാരി എന്നായിരുന്നു. മണ്‍റോവാകട്ടെ ഈ ബംഗാള്‍ രീതിക്കുപകരം സേലം-ബാരമഹല്‍ ജില്ലകളില്‍ നടപ്പാക്കിയതുപോലെ കര്‍ഷകരുമായി നേരിട്ടു ബന്ധമുറപ്പിക്കുന്നുവെന്ന പേരില്‍ ഒരു റയറ്റുവാര്‍ രീതിയായിരുന്നു നടപ്പാക്കിയത്. ഈ രീതി 1817ല്‍ കമ്പനി പൂര്‍ണമായും അംഗീകരിച്ചു.
മൂലവര്‍ഗദാര്‍ എന്ന പേരിലുള്ള മൂലഗണി അവകാശികളെ അടിസ്ഥാനമാക്കി റയറ്റുവാര്‍ എന്ന പേരില്‍ നികുതി നടപ്പാക്കി. സാധാരണ കര്‍ഷകരെ ചാലഗണി അവകാശികളായ കുടിയാന്മാര്‍ എന്നും പരിഗണിച്ചു.


ശരാശരി ഉല്‍പ്പാദനത്തിന്റെ ഏതാണ്ട് 60 ശതമാനം വരുന്ന വിളവിന്റെ വില പണമായി നികുതി പിരിച്ചു. ഇതിനെതിരായി കുമ്പള, കാസര്‍കോട് പ്രദേശങ്ങളില്‍ കൂട്ടുകലാപം എന്ന പേരില്‍ 1830 കളില്‍ വലിയ കാര്‍ഷിക കലാപമുയര്‍ന്നു. ഇതിന്റെ അന്വേഷണം നികുതി വര്‍ധനവു കാരണമല്ലെന്നും നികുതി വീണ്ടും വര്‍ധിപ്പിക്കാന്‍ കഴിയുന്ന പ്രദേശമാണതെന്നും റിപ്പോര്‍ട്ടുകള്‍ ലഭിച്ചു.


ഭരണ സൗകര്യാര്‍ഥം1862ല്‍ കര്‍ണാടക പ്രദേശത്തെ ഉത്തര-ദക്ഷിണ കര്‍ണാടകങ്ങളായി വിഭജിക്കുകയും ദക്ഷിണഭാഗത്തെ തെക്കന്‍ കര്‍ണാടകമെന്ന പേരില്‍ മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമാക്കുകയും കാസര്‍കോട് താലൂക്ക് ഇപ്രകാരം മദ്രാസിന്റെ ഭാഗമാവുകയും ചെയ്തു.
തോമസ് മണ്‍റോ തന്റെ നികുതി സുസ്ഥിരമാണെന്നു മാറ്റില്ലെന്നായിരുന്നു വര്‍ഗദാര്‍മാരായ പട്ടയഭാരുമായി കരാറൊപ്പിട്ടത്. എന്നാല്‍ 1860കള്‍ക്കു ശേഷം അന്ന് അത്തരത്തില്‍ നികുതി സ്ഥിരപ്പെടുത്തിയിരുന്നില്ലെന്നും ഓരോ മുപ്പതു വര്‍ഷത്തിനു ശേഷവും അത് മാറുവാന്‍ അധികാരമുണ്ടെന്നുമായിരുന്നു. പിന്നീട് 1902ല്‍ പുതിയ നികുതിനയവും ഭൂസര്‍വേയും ഇവിടെ നടപ്പാക്കി.


ഇതിന്റെ ഫലമായി അനേകം ജന്മിമാരും കര്‍ഷകരും നികുതി കൊടുത്തു സ്വയം പാപ്പരായി. അവരുടെ ഭൂമികള്‍, കിടപ്പാടങ്ങള്‍, നികുതി ബാക്കിക്ക് ലേലം ചെയ്തു വില്‍ക്കപ്പെട്ടു. ഇത്തരത്തില്‍ ഭൂബന്ധങ്ങളിലും അവകാശങ്ങളിലും ഒരു വലിയ മാറ്റം ഇവിടെ നടന്നു. പുകയില, ഉപ്പ്, അറാക്ക് തുടങ്ങിയവയുടെ പരപക്ഷ നികുതിയും വളരെ വര്‍ധിച്ചതായിരുന്നു. ഇക്കാരണങ്ങളാല്‍ ഏറ്റവും ശക്തമായ കര്‍ഷക സമരങ്ങള്‍ ഇവിടെ നടന്നു. പുതിയ ജന്മിമാര്‍, കര്‍ഷകരെ പാട്ടം പിരിച്ചെടുക്കാന്‍ ഒഴിപ്പിച്ചെടുത്തു. കോടതി വഴി മര്‍ദനം നടപ്പാക്കുകയും ചെയ്തു. ഇത്തരം നടപടികളും നികുതിനയവും കാരണം കൊളോണിയല്‍ ചൂഷണത്തിന്റെ കേളീരംഗമായി ഈ താലൂക്ക് രൂപാന്തരപ്പെട്ടു.
ജന്മിമാരിലടക്കം മൂലധനം നഷ്ടപ്പെട്ട നിലയില്‍ ഇവിടെ അടിസ്ഥാന വികസനമോ പാര്‍പ്പിടങ്ങളോ റോഡുകളോ ഒന്നും ഇല്ലാതെയായി. ഇന്നും കര്‍ഷകരുടെ ചെറിയ ചെറിയ കുടിലുകളും വീടുകളും കാണുന്ന, കാര്‍ഷികാഭിവൃദ്ധിയില്ലാത്ത, ജലസേചന സൗകര്യമില്ലാത്ത മലമ്പ്രദേശങ്ങളും വനഭൂമിയായും മറ്റുമായി ഈ താലൂക്ക് അതേപടി നിലനില്‍ക്കുന്നു. ഇതിനു തുല്യമായ ഒരു ജില്ല ഉത്തര കര്‍ണാടകത്തിലെ ബീജാപ്പൂരും മറ്റുമാണ്.


ആരുടെ കൈയിലും മൂലധനമില്ലാത്തതിനാല്‍ സ്‌കൂളുകളും കോളജുകളും ആരോഗ്യകേന്ദ്രങ്ങളും വ്യവസായ കേന്ദ്രങ്ങളും ഇവിടെ വളര്‍ന്നുവന്നില്ല. സ്വാതന്ത്ര്യാനന്തര ഘട്ടത്തില്‍ ഈ സ്ഥിതി മാറ്റാന്‍ വേണ്ടുന്ന വിധത്തില്‍ മൂലധന നിക്ഷേപവും ഇവിടെ ഉണ്ടായില്ല. ഈ താലൂക്കിനെ ജില്ലയായി രൂപീകരിക്കുന്ന റിപ്പോര്‍ട്ടില്‍ കാളീശ്വരന്‍ എഴുതിവച്ചത് ഇവിടെ പുരോഗതിയില്ലാത്തതിന്റെ കാരണം അതു തലസ്ഥാനത്തുനിന്നും 600 കിലോമീറ്റര്‍ ദൂരെയായിപ്പോയതിനാലാണെന്നാണ്. എന്നാല്‍ വാസ്തവം 1800 മുതല്‍ വിഭവങ്ങളുടെ രക്തം ചോര്‍ന്ന് പോയതുകൊണ്ടാണെന്നതാണ് യാഥാര്‍ഥ്യം. ഇന്നും ഇതേ സ്ഥിതിയാണ് ഈ ജില്ലയുടേത്. പാക്കേജുകള്‍പോലും മറ്റു സ്ഥലങ്ങളിലേക്കു വഴിമാറുന്നതുകാണാം. കൂടാതെ ഇന്ന് ഈ ജില്ലയുടെ ഏറ്റവും വലിയ ദുഃഖം എന്‍ഡോസള്‍ഫാന്‍ ദുരിതമാണ്.


ഈ ജില്ലയില്‍ ഇന്നും കാണാവുന്ന വല്ല പുരോഗതിയും വിദ്യാഭ്യാസ സ്ഥാപനവും നല്ല പാര്‍പ്പിടവും എല്ലാം തന്നെ 1960കള്‍ക്കു ശേഷം ഗള്‍ഫ് നാടുകളിലേക്കു പ്രവേശം നടത്തി സാധാരണക്കാരായ മുസ്‌ലിം സഹോദരങ്ങളും മറ്റുള്ളവരും അധ്വാനിച്ചുണ്ടാക്കിയ ചെറിയ ചെറിയ മൂലധനത്തിന്റെ ഫലമായിട്ടാണ്. അവരാരും വന്‍കിട മൂലധന നിക്ഷേപത്തിനു പ്രാപ്തിയുള്ളവരായിരുന്നില്ല. തങ്ങളുടെ ജന്മനാട്ടില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും മദ്‌റസകളും മറ്റും സ്ഥാപിക്കാന്‍ അവര്‍ കാണിക്കുന്ന താല്‍പര്യം സമാദരണീയമാണ്.
ഹൈന്ദവ സമൂഹങ്ങള്‍ക്കിടയില്‍ പല ഗ്രാമങ്ങളിലും ഇന്നും ജാതിവ്യവസ്ഥയുടെയും തൊട്ടുകൂടായ്മയുടെയും കാഠിന്യം കുറവാണെങ്കിലും അവ നിലനിന്നുവരുന്ന ഒരു പ്രദേശമാണിത്. അതിന്റെ ഒരു കാരണം തെയ്യവും കാവുകളും കഴകങ്ങളും അവയുടെ ആചാരാനുഷ്ഠാനങ്ങളുമാണെന്നും പറയപ്പെടുന്നു. സ്വാമി ആനന്ദതീര്‍ഥനും മറ്റും മുന്‍കാലങ്ങളില്‍ ഇവിടെ വലിയ സമരങ്ങള്‍ നടത്തിയതുകാണാം. വികസനത്തിനുവേണ്ടി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുവേണ്ടി ഭാവിയെ പ്രതീക്ഷയോടെ നോക്കുന്ന ഒരു ജില്ലയാണിതെന്നു പറയാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  6 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  6 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  7 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  8 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  8 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  8 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  8 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  8 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  9 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  9 hours ago