ഗുരുത്വാകര്‍ഷണം കണ്ടുപിടിച്ചത് ന്യൂട്ടനല്ലെന്ന് രാജസ്ഥാന്‍ മന്ത്രി
ജയ്പൂര്‍: ശാസ്ത്രീയ അടിത്തറയില്ലാതെ പരാമര്‍ശങ്ങള്‍ നടത്തി വിവാദത്തിലകപ്പെടുകയെന്നത് രാജസ്ഥാനിലെ വിദ്യാഭ്യാസ മന്ത്രി വാസുദേവ ദേവ്‌നാനിയുടെ പതിവുരീതിയാണ്. ഇത്തവണയും അദ്ദേഹം ഒരു വിവാദത്തിലകപ്പെട്ടിരിക്കുകയാണ്.
ഗുരുത്വാകര്‍ഷണം കണ്ടെത്തിയത് ഐസക് ന്യൂട്ടനല്ലെന്നും 1000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യന്‍ ജ്യോതിശാസ്ത്രജ്ഞന്‍ ബ്രഹ്മഗുപ്തന്‍ രണ്ടാമനാണ് കണ്ടെത്തിയതെന്നുമാണ് വിദ്യാഭ്യാസ മന്ത്രിയുടെ പുതിയ നിരീക്ഷണം.
ജയ്പൂരിലെ രാജസ്ഥാന്‍ സര്‍വകലാശാലയിലെ ഒരു പരിപാടിയിലാണ് അദ്ദേഹം ഗുരുത്വാകര്‍ഷണം കണ്ടുപിടിച്ചത് ഐസക് ന്യൂട്ടനല്ലെന്ന പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്.
ആറാം നൂറ്റാണ്ടില്‍ ഗണിത ശാസ്ത്രത്തിലും ജ്യോതിശാസ്ത്രത്തിലും അവഗാഹം നേടിയ ആളായിരുന്നു ബ്രഹ്മഗുപ്തന്‍ രണ്ടാമനെന്നും മന്ത്രി പറയുന്നു. രാജസ്ഥാനിലെ പാഠപുസ്തകങ്ങളില്‍ വലിയ മാറ്റം വരുത്തിയതായി പറഞ്ഞ മന്ത്രി ജെ.എന്‍.യുവിലെ വിദ്യാര്‍ഥി നേതാവ് കനയ്യ കുമാറിനെപോലുള്ളവരാരും തന്നെ രാജസ്ഥാനില്‍ ജനിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."