പള്ളിദര്സുകള് വിപുലപ്പെടുത്താന്‍ സമസ്ത മുശാവറ തീരുമാനം
കോഴിക്കോട്: കേരളത്തിനകത്തും പുറത്തും പള്ളിദര്സുകള് വിപുലപ്പെടുത്താന്‍ കോഴിക്കോട് ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പതിനായിരത്തോളം വരുന്ന മദ്റസകളുടെ പരിധിയില്‍ നിന്നും ഒരു വിദ്യാര്‍ഥിയെ എങ്കിലും തെരഞ്ഞെടുത്ത് 500 ദര്സുകള് പ്രഥമഘട്ടത്തില്‍ സ്ഥാപിക്കും.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിനു കീഴിലുള്ള മുഫത്തിശുമാരുടെ സേവനം ഇതിനായി ഉപയോഗപ്പെടുത്തും. പ്രവാസികളായ സംഘടനാ പ്രവര്‍ത്തകരെ സംഘടിപ്പിച്ച് പ്രത്യേക സമിതിക്ക് രൂപം നല്‍കും.
ചപ്പാരപ്പടവ് ഇര്‍ഫാനിയ്യ അറബിക് കോളജ് പ്രിന്‍സിപ്പല്‍ വി. മുഹമ്മദ് മുസ്ലിയാരെക്കുറിച്ച് ലഭിച്ച പരാതിയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ നേതാക്കള്‍ മുന്‍പാകെ അദ്ദേഹം നല്കിയ ഉറപ്പുകള്‍ ലംഘിച്ച് അതേ കാര്യങ്ങള്‍ വീണ്ടും അദ്ദേഹത്തില്‍ നിന്നുണ്ടായതായി യോഗം വിലയിരുത്തി.
ഈ പശ്ചാത്തലത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ അന്തിമതീരുമാനമെടുക്കും വരെ അവരുമായി ബന്ധപ്പെട്ട പരിപാടികളില്‍ നിന്ന് സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും നേതാക്കളും പ്രവര്‍ത്തകരും വിട്ടുനില്‍ക്കണമെന്ന് യോഗം അഭ്യര്‍ഥിച്ചു.
പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനായി. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര് സ്വാഗതം പറഞ്ഞു.
എം.ടി അബ്ദുല്ല മുസ്ലിയാര്, പി.കെ.പി അബ്ദുസ്സലാം മുസ്ലിയാര്, കെ.പി അബ്ദുല്‍ ജബ്ബാര്‍ മുസ്ലിയാര്, പി.പി ഉമര്‍ മുസ്ലിയാര്, കെ.ടി ഹംസ മുസ്ലിയാര്, എം.എം മുഹ്യുദ്ദീന്‍ മൗലവി, യു.എം അബ്ദുറഹ്മാന് മുസ്ലിയാര്, വില്ല്യാപ്പള്ളി ഇബ്റാഹിം മുസ്ലിയാര്, എം.എ ഖാസിം മുസ്ലിയാര്, എം.കെ മൊയ്തീന് കുട്ടി മുസ്ലിയാര് കെ.പി.സി തങ്ങള്‍, ടി.പി മുഹമ്മദ് എന്ന ഇപ്പ മുസ്ലിയാര്, എം.പി കുഞ്ഞിമുഹമ്മദ് മുസ്ലിയാര്, വാവാട് കുഞ്ഞിക്കോയ മുസ്ലിയാര്, വി. മൂസക്കോയ മുസ്ലിയാര്, എ. മരക്കാര്‍ മുസ്ലിയാര്, പി. കുഞ്ഞാണി മുസ്ലിയാര്, ടി.എസ് ഇബ്റാഹിം കുട്ടി മുസ്ലിയാര്, മാണിയൂര്‍ അഹ്മദ് മൗലവി, കെ. ഹൈദര്‍ ഫൈസി, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, കെ. ഉമര്‍ ഫൈസി, എ.വി അബ്ദുറഹ്മാന് മുസ്ലിയാര്, കെ.കെ.പി അബ്ദുല്ല മുസ്ലിയാര്, എസ്.കെ.എം തങ്ങള്‍, ചെറുവാളൂര്‍ ഹൈദര്‍ മുസ്ലിയാര് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."