യു.ഡി.എഫ് സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ നാളെ
തിരുവനന്തപുരം: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ നാളെ പുത്തരിക്കണ്ടം മൈതാനിയില്‍ സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ അറിയിച്ചു.
രാവിലെ ഒന്‍പതിന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. 10ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ ആന്റണി ഉദ്ഘാടനം ചെയ്യും.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അധ്യക്ഷനാകും. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, വി.എം സുധീരന്‍, ഉമ്മന്‍ചാണ്ടി, പി.കെ കുഞ്ഞാലിക്കുട്ടി, എ.എ അസീസ്, എം.പി വീരേന്ദ്രകുമാര്‍, ഡോ. വര്‍ഗീസ് ജോര്‍ജ്, ജോണി നെല്ലൂര്‍, അനൂപ് ജേക്കബ്, സി.പി ജോണ്‍ എന്നിവര്‍ പ്രസംഗിക്കും. കണ്‍വന്‍ഷനില്‍ രാഷ്ട്രീയരേഖ, കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധനയങ്ങള്‍ക്കെതിരേയുള്ള പ്രമേയം, പ്രക്ഷോഭപരിപാടികളുടെ രൂപരേഖ എന്നിവ അവതരിപ്പിക്കും.
യു.ഡി.എഫ് എം.പി.മാര്‍, എം.എല്‍.എ.മാര്‍, യു.ഡി.എഫിന്റെ സംസ്ഥാന, ജില്ലാ, നിയോജകമണ്ഡലം ജനറല്‍ബോഡി അംഗങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാര്‍, മറ്റ് ജനപ്രതിനിധികള്‍, സഹകരണ ബാങ്ക് അധ്യക്ഷന്മാര്‍, ഡയരക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍, ഘടകകക്ഷികളുടെ ജില്ലാ നേതാക്കള്‍, പോഷക സംഘടനാ പ്രസിഡന്റുമാര്‍ എന്നിവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."