HOME
DETAILS
MAL
'അമ്മയുടെ ആരോഗ്യം' പദ്ധതിക്ക് ഇന്ന് തുടക്കം
backup
January 10 2018 | 04:01 AM
കൊച്ചി: വനിതകളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും പ്രാധാന്യം നല്‍കിക്കൊണ്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്(ഐ.എം.എ) കേരളാ ഘടകവും ഐ.എം.എ വനിതാ വിഭാഗവും(വിമ) സംയുക്തമായി സംഘടിപ്പിക്കുന്ന 'അമ്മയുടെ ആരോഗ്യം' പദ്ധതിക്ക് ഇന്ന് തുടക്കമാകുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അമൃതാ ആശുപത്രിയില്‍ നടക്കുന്ന ചടങ്ങില്‍ ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ.കെ. ഉമ്മര്‍ പദ്ധതി ഉദ്ഘാടനം ചെയ്യും. സ്ത്രീകള്‍ നേരിടുന്ന ജീവിതശൈലീ രോഗങ്ങള്‍ അടക്കമുള്ളവ സംബന്ധിച്ച് ബോധവല്‍ക്കരണ പരിപാടികള്‍, രോഗപ്രതിരോധത്തിനായി മെഡിക്കല്‍ ക്യാംപുകള്എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."