വ്യാപാര്‍- 2017 സമാപിച്ചു
കൊച്ചി: വ്യവസായ വകുപ്പ് സംഘടിപ്പിച്ച വ്യാപാര്‍- 2017 സമാപിച്ചു. 400 കോടിയില്‍പ്പരം രൂപയുടെ വാണിജ്യ അന്വേഷണങ്ങള്‍ മേളയുടെ ഭാഗമായി നടന്നു. സംസ്ഥാനത്തെ ചെറുകിട സൂക്ഷ്മ വ്യവസായങ്ങളെ അന്താരാഷ്ട്രരംഗത്ത് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് വ്യാപാര്‍ സംഘടിപ്പിച്ചത്.
മൂന്നു ദിവസമായി കൊച്ചി ബോള്‍ഗാട്ടി പാലസ് കണ്വന്ഷന് സെന്ററില്‍ നടന്നുവന്ന വ്യാപാറില്‍ 7400ല്‍പ്പരം വാണിജ്യ കൂടിക്കാഴ്ചകളാണ് നടന്നത്. ഓണ്‍ലൈന്‍ സംവിധാനംവഴി മുന്‍കൂട്ടി നിശ്ചയിച്ചവയായിരുന്നു കൂടിക്കാഴ്ചകള്‍. വിദേശ രാജ്യങ്ങളില്‍ നിന്ന് 80 പ്രതിനിധികള്‍ മേളയില്‍ പങ്കെടുത്തു. ജപ്പാനിലെ സാനിന് പ്രവിശ്യയില്‍ നിന്ന് 39 അംഗങ്ങളുള്ള പ്രത്യേക പ്രതിനിധി സംഘവും പങ്കെടുത്തു. വിവിധ ചെറുകിട സൂക്ഷ്മ സംരംഭകരുടെ 200 സ്റ്റാളുകളാണ് ഉണ്ടായിരുന്നത്. മേളയുടെ അവസാനദിവസമായ ഇന്നലെ ഉച്ചവരെ പൊതുജനങ്ങള്‍ക്ക് മേളയില്‍ പ്രവേശനം അനുവദിച്ചിരുന്നു. സ്പോട്ട് രജിസ്ട്രേഷനിലൂടെയാണ് പൊതുജനങ്ങള്‍ക്ക് മേള കാണാനുള്ള അവസരമൊരുക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."