വൈദ്യുതി മുടക്കം പരിഹരിച്ചില്ല; ഉപഭോക്താവ് കെ.എസ്.ഇ.ബി ഓഫീസിലെത്തി ജീവനക്കാരെ കൈകാര്യം ചെയ്തു
പാലാ: വീട്ടില്‍ വൈദ്യുതി എത്താത്തില്‍ രോക്ഷാകുലനായ ഉപഭോക്താവ് മദ്യലഹരിയില്‍ കെഎസ്ഇബി ജീവനക്കാരെ മര്‍ദ്ദിച്ചു. ഇന്നലെ വൈകുന്നേരം 6.45നാണ് സിനിമയെ വെല്ലുന്ന രംഗങ്ങള്‍ക്ക് പാലാ കെഎസ്ഇബി സെക്ഷന്‍ ഓഫീസ് വേദിയിലായത്.
പൊന്നാട്ടുകടവ് ചെറുവള്ളില്‍ സണ്ണി ആന്റണിയാണ് ഓഫീസിലെത്തി ബഹളമുണ്ടാക്കിയത്. മദ്യപിച്ച് സെക്ഷന്‍ ഓഫീസിലെ സ്റ്റാഫിനോട് കയര്‍ത്ത ഇയാള്‍ ജീവനക്കാരെ കയ്യേറ്റം ചെയ്യുകയായിരുന്നു. വൈകുന്നേരമായിട്ടു വീട്ടില്‍ വൈദ്യുതി എത്താഞ്ഞതാണ് സണ്ണിയെ പ്രകോപിച്ചത്. ചീത്ത വിളിയും കയ്യേറ്റവും നടത്തിയ ഇയാള്‍ സബ് എന്‍ജിനിയറെയും വെറുതെ വിട്ടില്ല.
സണ്ണിയില്‍ നിന്ന് മര്‍ദ്ദനമേറ്റ ഇദ്ദേഹത്തെ ജീവനക്കാരാണ് രക്ഷപെടുത്തിയത്. തുടര്‍ന്ന് ജീവനക്കാര്‍ സണ്ണിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ജീവനക്കാരെ മര്‍ദ്ദിച്ചതിനു കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും സണ്ണിക്കെതിരെ കേസെടുത്തിട്ടുണ്ട്. പരാതികള്‍ ഉണ്ടാകുമ്പോള്‍ കൂടുതല്‍ പരാതികള്‍ ഉള്ള പ്രദേശത്താണ് ആദ്യം അറ്റകുറ്റപ്പണികള്‍ നടത്തുക.
വള്ളിച്ചിറയിലും സമീപ പ്രദേശങ്ങളിലും ശക്തമായ കാറ്റുമൂലം വൈദ്യുതി തടസം ഉണ്ടായതിനെ തുടര്‍ന്ന് ജീവനക്കാരെ മുഴുവന്‍ അങ്ങോട്ടേക്ക് അയച്ചിരുന്നതിനാലാണ് സണ്ണിയുടേതടക്കമുള്ള ഒറ്റപ്പെട്ടപരാതികള്‍ പരിഹരിക്കാന്‍ സാധിക്കാതിരുന്നതെന്ന് കെഎസ്ഇബി അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."