എസ്.എം കൃഷ്ണ ബി.ജെ.പിയില്‍ ചേരുമെന്ന് യെദ്യൂരപ്പ
ബംഗളൂരു: കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച മുതിര്‍ന്ന നേതാവും മുന്‍കേന്ദ്ര മന്ത്രിയുമായ എസ്.എം കൃഷ്ണ ബി.ജെ.പിയില്‍ ചേരുന്നു. ബി.ജെ.പി കര്‍ണാടക സംസ്ഥാന അധ്യക്ഷന്‍ ബി.എസ് യെദ്യൂരപ്പയാണ് കൃഷ്ണയുടെ ബി.ജെ.പി പ്രവേശനത്തെക്കുറിച്ച് വ്യക്തമാക്കിയത്.
എത്രയും പെട്ടെന്ന് എസ്.എം. കൃഷ്ണ പാര്‍ട്ടിയില്‍ ചേരുമെന്ന് അറിയിച്ച യെദ്യൂരപ്പ, അദ്ദേഹം ബി.ജെ.പിയില്‍ ചേരാന്‍ സ്വയം തീരുമാനിച്ചതാണെന്നും ഇക്കാര്യം നൂറ് ശതമാനം ഉറപ്പാണെന്നും വ്യക്തമാക്കി.
കഴിഞ്ഞ മാസം 29നാണ് കൃഷ്ണ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചത്. പാര്‍ട്ടിയില്‍ തന്നെപ്പോലുള്ളവരെ ആവശ്യമില്ലെന്നും അതുകൊണ്ടാണ് രാജിവയ്ക്കുന്നതെന്നുമാണ് അദ്ദേഹം അറിയിച്ചിരുന്നത്. എന്നാല്‍ അദ്ദേഹം രാജിവച്ചത് ബി.ജെ.പിയില്‍ ചേരാനാണെന്ന് അഭ്യൂഹമുണ്ടായിരുന്നു. അതിനുള്ള സ്ഥിരീകരണമാണ് ഇന്നലെ ബി.ജെ.പി കര്‍ണാടക അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ബി.എസ് യദ്യൂരപ്പ വ്യക്തമാക്കിയത്.
അതേസമയം അദ്ദേഹം ബി.ജെ.പിയില്‍ ചേരുന്നത് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് കണ്ണുവച്ചാണെന്ന അഭ്യൂഹവും ഉയര്‍ന്നിട്ടുണ്ട്. ഇപ്പോഴത്തെ ഉപരാഷ്ട്രപതി ഡോ. ഹാമിദ് അന്‍സാരി സ്ഥാനമൊഴിയുന്നതോടെ ഈ സ്ഥാനത്തേക്ക് എസ്.എം കൃഷ്ണയെ കൊണ്ടുവരാനാണ് നീക്കമെന്നും വിവരമുണ്ട്.
വര്‍ഷങ്ങളായി രാഷ്ട്രീയ പാരമ്പര്യം കൈമുതലായുള്ള നേതാവാണ് കൃഷ്ണ. 1999 മുതല്‍ 2004 വരെ കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം മഹാരാഷ്ട്ര ഗവര്‍ണറായും കേന്ദ്ര വിദേശ കാര്യ മന്ത്രിയായും സേവനമനുഷ്ഠിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."