കാലിക്കറ്റ് സര്‍വകലാശാലാ അറിയിപ്പുകള്- 05-02-2017
പരീക്ഷാഫലം
2015 ഡിസംബര്‍, നവംബര്‍ മാസങ്ങളില്‍ നടത്തിയ ഒന്ന്, മൂന്ന് സെമസ്റ്റര്‍ എം.ടി.എ (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍ ലഭ്യമാണ്.
നാലാം വര്‍ഷ ബി.എസ്.സി മെഡിക്കല്‍ മൈക്രോബയോളജി, മെഡിക്കല്‍ ബയോകെമിസ്ട്രി (നവംബര്‍ 2016) പരീക്ഷാഫലം വെബ്സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിന് ഫെബ്രുവരി 20 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
ഏഴ്, ഒമ്പത് സെമസ്റ്റര്‍ ബാച്ച്ലര് ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷന് ആന്റ് ബാച്ച്ലര് ഓഫ് ലോ, മൂന്നാം സെമസ്റ്റര്‍ ബാച്ച്ലര് ഓഫ് ലോ (ത്രിവത്സരം) (ഏപ്രില്‍ 2016) പരീക്ഷാഫലം വെബ്സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിന് ഫെബ്രുവരി 18 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
രണ്ടണ്ടണ്ടണ്ടാം വര്‍ഷ ബി.പി.എഡ് (ഇന്റഗ്രേറ്റഡ്) ഏപ്രില്‍ 2016 റഗുലര്‍ സപ്ലിമെന്ററി പരീക്ഷാഫലം വെബ്സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിന് ഫെബ്രുവരി 17വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
കോണ്ടാക്ട് ക്ലാസ്
വിദൂരവിദ്യാഭ്യാസം ബി.എസ്.സി പ്രിന്റിംഗ് ടെക്നോളജി (2014-15 പ്രവേശനം) കോണ്ടാക്ട് ക്ലാസ് ഫെബ്രുവരി അഞ്ചിന് പ്രിന്റിംഗ് ടെക്നോളജി കേന്ദ്രത്തില്‍ രാവിലെ പത്ത് മണി മുതല്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."