മാക്ടയുടെ ഓണര്‍ പുരസ്‌കാരം എം. ടിക്ക് ഇന്ന് സമ്മാനിക്കും
കൊച്ചി:മാക്ടയുടെ ആദ്യ ലെജന്റ് ഓണര്‍ പുരസ്‌കാരം എം.ടി വാസുദേവന്‍ നായര്‍ക്ക് ഇന്ന് സമ്മാനിക്കും. എറണാകുളം ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ വൈകിട്ട് ആറിന് പ്രണാമസന്ധ്യയില്‍ നടന്‍ മമ്മൂട്ടിയാണ് ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്പന ചെയ്ത ശില്‍പവും സമ്മാനിക്കുക.
യുവതലമുറയിലെ സംവിധായകരും സാങ്കേതികപ്രവര്‍ത്തകരും നടീനടന്മാരും പങ്കെടുക്കുന്ന പ്രണാമസന്ധ്യ വിപുലമായ രീതിയിലാണ് നടത്തുന്നതെന്ന് ലാല്‍ജോസ് വാര്‍ത്താസമ്മേളത്തില്‍ വ്യക്തമാക്കി.
സംഗീതസംവിധായകന്‍ ശ്യാം, ഗാനരചയിതാവ് ബിച്ചുതിരുമല, സംഘട്ടന സംവിധായകന്‍ ത്യാഗരാജന്‍, മേക്കപ്പ്മാന്‍ പത്മനാഭന്‍, വസ്ത്രലാങ്കാരവിദഗ്ധന്‍ നടരാജന്‍, നിര്‍മാതാവ് ആരോമമണി, കലാസംവിധായകന്‍ രാധകൃഷ്ണന്‍ എന്നിവരെ ആദരിക്കും. മാക്ട ഭാരവാഹികളായ എസ്.എന്‍ സ്വാമി, ജോഷി മാത്യു, ഇടവേള ബാബു, എസ്പാനിയോ ഇവന്റ്‌സ് എം.ഡി അന്‍വര്‍ എ.ടി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."