പെയ്‌സിന്റെ മോഹം നടന്നില്ല
പൂനെ: ഡേവിസ് കപ്പില്‍ 43 വിജയങ്ങളെന്ന ലോക റെക്കോര്‍ഡ് തേടിയിറങ്ങിയ ഇന്ത്യന്‍ വെറ്ററന്‍ ടെന്നീസ് ഇതിഹാസം ലിയാണ്ടര്‍ പെയ്‌സിന്റെ മോഹം നടന്നില്ല.
ന്യൂസിലന്‍ഡിനെതിരായ ഡേവിസ് കപ്പ് ഏഷ്യ- ഓഷ്യാനിയ ഗ്രൂപ്പ് വണ്‍ ഡബിള്‍സ് പോരാട്ടത്തില്‍ പെയ്‌സും വിഷ്ണു വര്‍ധനും ചേര്‍ന്ന സഖ്യത്തെ ന്യൂസിലന്‍ഡിന്റെ ആര്‍ടെം സിറ്റക്- മിഷേല്‍ വീനസ് സഖ്യം പരാജയപ്പെടുത്തിയതാണ് താരത്തിനു തിരിച്ചടിയായത്.
നാലു സെറ്റുകള്‍ നീണ്ട കടുത്ത പോരാട്ടത്തില്‍ ഇന്ത്യന്‍ സഖ്യം പൊരുതി വീഴുകയായിരുന്നു. സ്‌കോര്‍: 3-6, 6-3, 7-6 (6), 6-3. ഗ്രൂപ്പ് പോരാട്ടത്തില്‍ ഇന്ത്യ 2-1നു മുന്നില്‍.
നേരത്തെ ആദ്യ ദിനത്തില്‍ ഇന്ത്യയുടെ യൂകി ഭാംബ്രി, രാംകുമാര്‍ രാമനാഥന്‍ എന്നിവര്‍ സിംഗിള്‍സ് പോരാട്ടങ്ങള്‍ വിജയിച്ച് ഇന്ത്യക്ക് ലീഡ് സമ്മാനിച്ചിരുന്നു. യൂകി ന്യൂസിലന്‍ഡിന്റെ ഒന്നാം നമ്പര്‍ താരം ഫിന്‍ ടെര്‍നിയെ അട്ടിമറിച്ചു. സ്‌കോര്‍: 6-4, 6-4, 6-3. രാംകുമാര്‍ കിവി താരം ജോസ് സ്റ്റാതത്തെ 6-3, 6-4, 6-3 എന്ന സ്‌കോറിനു കീഴടക്കി.
ഇന്നു നടക്കുന്ന പോരാട്ടത്തില്‍ രാംകുമാര്‍ ടെര്‍നിയുമായി സിംഗിള്‍സില്‍ ഏറ്റുമുട്ടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."