'സോഷ്യല്‍ മീഡിയയെ ജാഗ്രതയോടെ കൈകാര്യം ചെയ്യണം '
ജിദ്ദ: സോഷ്യല്‍ മീഡിയ വലിയ അനുഗ്രഹമാണെങ്കിലും വലിയ വിപത്തുകള്‍ക്കത് കാരണമായേക്കുമെന്ന് മസ്ജിദുല്‍ ഹറാം ഇമാമും ഖത്വീബുമായ ശൈഖ് സഊദ് ശുറൈം. വളരെ ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ് സാമൂഹ്യ മാധ്യമങ്ങള്‍.
മനുഷ്യന്‍ നന്ദി കാണിക്കുകയാണോ അതല്ല അല്ലാഹുവിന്റെ അതിരുകള്‍ ലംഘിക്കുകയാണോ ചെയ്യുന്നത് എന്ന പരീക്ഷണത്തിന്റെ ഉദാഹരണമാണിതെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹ്യ മാധ്യമങ്ങളുടെ കുതിച്ചുചാട്ടം പലരെയും അതിലെ നന്മ തിന്മകളെ വേര്‍തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലാക്കിയിരിക്കുന്നു. മറ്റേത് മാധ്യമങ്ങളെയും പോലെ ജനങ്ങള്‍ക്ക് ഉപകാരവും ദോഷങ്ങളും അതിലുണ്ട്.
സൂക്ഷ്മത പാലിക്കാതെ സംസാരിക്കുന്നത് നരകശിക്ഷക്ക് കാരണമാകുമെന്ന പ്രവാചകന്‍ മുന്നറിയിപ്പ് ഉദ്ധരിച്ചു കൊണ്ട് സോഷ്യല്‍ മീഡിയയിലെ തിന്‍മയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അദ്ദേഹം വിശ്വാസികളെ ഉണര്‍ത്തി. ഇത്തരം മാധ്യമങ്ങളെ വളരെ കരുതലോടെയുമായിരിക്കണം കൈകാര്യം ചെയ്യേണ്ടതെന്ന് ശൈഖ് ശുറൈം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."